തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനുണ്ടായ പരാജയം പ്രതീക്ഷിച്ചിരുന്നില്ലെന്നും ബിജെപി സര്‍ക്കാരിനെതിരായ ജനവികാരം കോണ്‍ഗ്രസിന് അനുകൂലമായി മാറിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനിടയാക്കിയ കാരണങ്ങൾ വിശദമായി പരിശോധിക്കും. എല്‍ഡിഎഫിന്‍റെ പ്രചാരണങ്ങളും ഇടപെടലുകളുമാണ് ബിജെപി വിരുദ്ധ വികാരം ഉയര്‍ത്തിയെടുക്കുന്നതിന് കാരണമായത്. ബിജെപിക്കെതിരായ ജനവിധി കേരളത്തിലുണ്ടായത് ഇതിന്‍റെ ഫലമായാണ്.
ബിജെപിക്ക് കേരളത്തില്‍ സീറ്റൊന്നും ലഭിക്കാത്ത സാഹചര്യം രൂപപ്പെടാന്‍ ഇടയാക്കിയത് എല്‍ഡിഎഫിന്‍റെ രാഷ്ട്രീയ നിലപാടുകളാണെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ വ്യക്തമാക്കി. ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ കേന്ദ്രം ഭരിക്കുന്ന കക്ഷിക്കെതിരായിട്ടുള്ള വികാരം പ്രതിഫലിക്കാറുണ്ടെന്നും കോണ്‍ഗ്രസിനെതിരെയും ഇത്തരത്തില്‍ ജനവിധി ഉണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.