ETV Bharat / elections

ചിങ്ങവനം പരുത്തുംപാറയിൽ രാഹുൽ ഗാന്ധിക്ക് ഉജ്ജ്വല വരവേൽപ്പ് - election

കേരളത്തിലെ കുഞ്ഞുങ്ങളുടെ ഭാവിയെ കുറിച്ച് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. കൂടാതെ സാമ്പത്തിക രംഗം പുനർജീവിപ്പിക്കാനുതകുന്ന പദ്ധതികൾ നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

കോട്ടയം ജില്ലയിൽ പര്യാടനത്തിന് എത്തിയ രാഹുൽ ഗാന്ധിക്കു ചിങ്ങവനം പരുത്തുംപാറയിൽ ഉജ്ജ്വല വരവേൽപ്പ്  ചിങ്ങവനം പരുത്തുംപാറയിൽ രാഹുൽ ഗാന്ധിക്ക് ഉജ്ജ്വല വരവേൽപ്പ്  ചിങ്ങവനം പരുത്തുംപാറ  paruthumpara  rahul gandhi visits kottayam  rahul gandhi  chingavanam  kottayam  പ്രചാരണം  തെരഞ്ഞെടുപ്പ് 2021  തെരഞ്ഞെടുപ്പ്  election 2021  election  കോട്ടയം
rahul gandhi visits kottayam
author img

By

Published : Mar 23, 2021, 2:36 PM IST

കോട്ടയം: ചിങ്ങവനം പരുത്തുംപാറയിൽ രാഹുൽ ഗാന്ധിക്ക് ഉജ്ജ്വല വരവേൽപ്പ്. കോട്ടയം ജില്ലയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. കോട്ടയത്തിന് ലഭിച്ചത് മികച്ച സ്ഥാനാർഥിയെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ഇന്നത്തെ കുഞ്ഞുങ്ങളുടെ അടക്കം ഭാവിയെക്കുറിച്ച് ആശങ്കപ്പെടുന്നുവെന്നും അവരുടെ അവസ്ഥ ആശങ്കാജനകമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്നത്തെ തലമുറകളുടെ ഭാവി സുരക്ഷിതമാക്കുക എന്നത് സർക്കാരിന്‍റെ ബാധ്യതയാണ്. എന്നാൽ കേരളത്തിൽ അത് നടപ്പാകുന്നില്ല. ആർഎസ്എസിന്‍റെ പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കാനാണ് സർക്കാർ നിർദേശിക്കുന്നത്. എന്നാൽ നിങ്ങൾ നിങ്ങളുടെ പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കൂ എന്നാണ് ഞങ്ങൾ പറയുന്നതെന്നും രാഹുൽ പ്രചാരണ സമ്മേളനത്തിൽ പറഞ്ഞു.

പിഎസ്‌സി പ്രശ്‌നവും അദ്ദേഹം ചൂണ്ടിക്കാട്ടി. പിഎസ്‌സി സമരക്കാരോട് മുഖ്യമന്ത്രിയോ മന്ത്രിമാരോ ചർച്ചയ്ക്ക് തയ്യാറായില്ലെന്ന് അദ്ദേഹം ആരോപിച്ചു. കൂടാതെ സാമ്പത്തിക രംഗം പുനർജീവിപ്പിക്കണമെന്നും കോൺഗ്രസ് അധികാരത്തിൽ വന്നാൽ ആദ്യം ചെയ്യുക 'ന്യായ്' പദ്ധതി നടപ്പാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതുപ്രകാരം 6000 രൂപ ഓരോരുത്തരുടെയും അക്കൗണ്ടിൽ ഉറപ്പു വരുത്തും. കൂടാതെ 72000 വാർഷിക വരുമാനം ഉറപ്പുവരുത്തുമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

കെ.സി. വേണുഗോപാൽ എംപി, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ, തിരുവഞ്ചൂർ രാധാക്യഷ്‌ണൻ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.