ETV Bharat / crime

വീട്ടിൽ സൂക്ഷിച്ചിരുന്ന 2.20 ലക്ഷം രൂപയുടെ പുകയില ഉത്‌പന്നങ്ങൾ പിടികൂടി

സംഭവത്തിൽ മേലേതിൽ വീട്ടിൽ കെ ഷൈജുവനെ(30) പൊലീസ് അറസ്റ്റ് ചെയ്‌തു

tobacco products  പുകയില ഉത്‌പന്നങ്ങൾ പിടികൂടി  കൊടുമൺ ചന്ദനപ്പള്ളി  മേലേതിൽ വീട്ടിൽ കെ ഷൈജു  tobacco products seized
വീട്ടിൽ സൂക്ഷിച്ചിരുന്ന 2.20 ലക്ഷം രൂപയുടെ പുകയില ഉത്‌പന്നങ്ങൾ പിടികൂടി
author img

By

Published : Apr 21, 2021, 1:59 AM IST

പത്തനംതിട്ട: കൊടുമൺ ചന്ദനപ്പള്ളിയിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന ലക്ഷങ്ങൾ വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. സംഭവത്തിൽ മേലേതിൽ വീട്ടിൽ കെ ഷൈജുവനെ(30) പൊലീസ് അറസ്റ്റ് ചെയ്‌തു. ഇയാളുടെ വീട്ടില്‍ വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന 2.20 ലക്ഷം രൂപ വിലവരുന്ന ഹാൻസിന്‍റെ 3500 ഓളം പായ്‌ക്കറ്റുകളാണ് പിടികൂടിയത്.

ജില്ലാ പൊലിസ് മേധാവി ആര്‍.നിശാന്തിനിക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പുകയില ഉത്‌പന്നം പിടികൂടിയത്. ജില്ലാ നര്‍ക്കോട്ടിക്‌ സെല്‍ ഡിവൈ.എസ്.പി ആര്‍. പ്രദീപ് കുമാറിന്‍റെ നിര്‍ദേശാനുസരണം കൊടുമണ്‍ എസ്.എച്ച്‌.ഒ വിജയകുമാര്‍, എസ്.ഐ അനില്‍കുമാര്‍, ഡാന്‍സാഫ് ടീം എന്നിവരുടെ നേത്യത്യത്തിലായിരുന്നു പരിശോധന. കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കുന്ന സാഹചര്യം മുന്നിൽകണ്ട് ലഹരി മാഫിയ വൻതോതിൽ ലഹരി വസ്തുക്കൾ ശേഖരിച്ച് വെയ്‌ക്കുകയാണ്. കൂടിയ വിലയ്ക്ക് വിൽപന നടത്തുകയാണ് ലക്ഷ്യം. ലഹരി മാഫിയയ്ക്കെതിരെ ശക്തമായ നടപടികളാണ് സ്വീകരിച്ച് വരുന്നതെന്ന് പൊലീസ് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.