ETV Bharat / crime

ഇടുക്കിയിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛന് 30 വർഷം തടവ് - ജില്ല ലീഗൽ സർവീസ് അതോറിട്ടി

13 കാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് 30 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് ഇടുക്കി അതിവേഗ പോക്‌സോ കോടതി. 2018ൽ അമ്മ വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായത്.

idukki  sexually assaulting  13 year old girl  sexually assaulting a thirteen year old girl  stepfather  stepfather was sentenced to 30 years in prison in idukki  sexually assaulting a thirteen year old girl the stepfather was sentenced to 30 years in prison in idukki  ഇടുക്കി അതിവേഗ പോക്‌സോ കോടതി  13 കാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് 30 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും  ഇടുക്കി  ഇടുക്കിയിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛന് 30 വർഷം തടവ്  പതിമൂന്നുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് 30 വർഷം തടവ്  പതിമൂന്നുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് ശിക്ഷ  സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എസ് എസ് സനീഷ്  അതിജീവിത  കോടതി വിധി  ഇടുക്കി അതിവേഗ പോക്‌സോ കോടതി വിധി  ജില്ല ലീഗൽ സർവീസ് അതോറിട്ടി  ചൈൽഡ് വെൽഫെയർ കമ്മിറ്റി
ഇടുക്കിയിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛന് 30 വർഷം തടവ്
author img

By

Published : Aug 17, 2022, 4:46 PM IST

Updated : Aug 17, 2022, 4:56 PM IST

ഇടുക്കി: ഇടുക്കിയിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് 30 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ഇടുക്കി അതിവേഗ പോക്‌സോ കോടതി ജഡ്‌ജി ടി ജി വർഗീസാണ് ശിക്ഷ വിധിച്ചത്. 2018ലാണ് പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായത്.

പെൺകുട്ടിയുടെ അമ്മ വീട്ടിൽ ഇല്ലാത്ത സമയത്താണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചത്. വിചാരണയ്‌ക്കിടെ കുട്ടിയുടെ അമ്മ കൂറുമാറിയിരുന്നതായി കേസിൽ പ്രോസിക്യൂഷന് വേണ്ടി ഹാജരായ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എസ് എസ് സനീഷ് പറഞ്ഞു. അതിജീവിതയുടെയും സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന സഹോദരിയുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് കോടതി വിധി.

കുട്ടിയുടെ പുനരധിവാസത്തിനായി ജില്ല ലീഗൽ സർവിസ് അതോറിറ്റി ഒരു ലക്ഷം രൂപ അധികം നൽകണമെന്നും കോടതി ഉത്തരവിട്ടു. നിലവിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ കീഴിലുള്ള ഷെൽട്ടർ ഹോമിലാണ് പെൺകുട്ടി കഴിയുന്നത്.

Also read: പ്രണയത്തെ എതിര്‍ത്തു, മകള്‍ ബലാത്സംഗ കേസില്‍ കുടുക്കിയ പിതാവിന് വര്‍ഷങ്ങള്‍ക്ക് ശേഷം ജയില്‍ മോചനം

Last Updated : Aug 17, 2022, 4:56 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.