ഹൈദരാബാദ്: സിനിമ സംവിധായകന്‍ രാം ഗോപാല്‍ വര്‍മയ്‌ക്കെതിരെ വഞ്ചനാക്കുറ്റത്തിന് പൊലീസ് കേസെടുത്തു. ശേഖർ ആർട്‌സ് ക്രിയേഷൻ ഉടമ കൊപ്പട ശേഖർ രാജു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 2019 ല്‍ ഷൂട്ട് ചെയ്ത ആശ എന്‍കൗണ്ടര്‍ എന്ന സിനിമയുടെ നിർമാതാവ് താനാണെന്നും ഷൂട്ടിങിന് കുറച്ച് പണം ആവശ്യമുണ്ടെന്നും രാം ഗോപാല്‍ വര്‍മ ശേഖർ രാജുവിനോട് പറഞ്ഞു.
ഇതേ തുടര്‍ന്ന് രാജു മൂന്ന് തവണയായി 28 ലക്ഷം രൂപ രാം ഗോപാല്‍ വര്‍മയ്ക്ക് നല്‍കുകയും ചെയ്തു. സിനിമ റിലീസ് ആയ ഉടനെ പണം തിരികെ നല്‍കാമെന്ന് രാജുവിന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ സിനിമ റിലീസ് ആയതിന് ശേഷം സിനിമയുടെ നിർമ്മാതാവ് വർമ്മയല്ലെന്ന് അറിഞ്ഞ രാജു താന്‍ കബളിക്കപ്പെടുകയായിരുന്നെന്ന് മനസിലാക്കിയതോടെ ഇയാള്‍ക്കെതിരെ പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്ന് രാജു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാള്‍ക്കെതിരെ പൊലീസ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തത്.
also read: രാജ്യദ്രോഹ കുറ്റം കൊളോണിയല്‍ കാലത്തേത്: സുപ്രീം കോടതിയുടെ നിരീക്ഷണങ്ങള്‍