പത്തനംതിട്ട: ബൈക്കിലെത്തി മാല പൊട്ടിക്കുന്ന സംഘത്തിലെ രണ്ടു പേർ അറസ്റ്റിൽ. കായംകുളം ചേരാവള്ളി വൈഷ്ണവം വീട്ടിൽ രാകേഷ് (37), നൂറനാട് പാലമേല്‍ തത്തംമുന്ന പുത്തന്‍പുരയില്‍ വീട്ടിൽ മനു (31) എന്നിവരെയാണ് അടൂര്‍ പൊലീസ് അറസ്റ്റ് ചെയ്‌തത്. മോഷ്‌ടാക്കളിൽ നിന്നും സ്വര്‍ണവും ഇരുചക്രവാഹനങ്ങളും പൊലീസ് കണ്ടെടുത്തു.
പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലായി കഴിഞ്ഞ ഏതാനും മാസത്തിനിടെ ഇരുചക്രവാഹനത്തില്‍ കറങ്ങി നടന്ന് വഴിയാത്രക്കാരുടെ മാല മോഷ്‌ടിക്കുന്നവർക്കു വേണ്ടി പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. അന്വേഷണത്തിന്‍റെ ഭാഗമായി ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ നൂറ് കിലോമീറ്റര്‍ പരിധിയില്‍ ഇരുന്നൂറോളം സിസിടിവി കാമറകളാണ് പൊലീസ് പരിശോധിച്ചത്.
പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു. ജില്ല പൊലീസ് മേധാവി ആര്‍. നിശാന്തിനിയുടെ നിര്‍ദേശ പ്രകാരമാണ് അടൂര്‍ ഡിവൈഎസ്.പി ആര്‍. ബിനുവിന്‍റെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത്.
ALSO READ: മാർക്ക് ജിഹാദ്; ഡി.യു പ്രൊഫസർക്കെതിരെ നടപടി ആവശ്യപ്പെട്ട് കത്തയച്ച് വി ശിവന്‍കുട്ടി