ETV Bharat / crime

യുവാവ് ലിഫ്‌റ്റില്‍ കുടുങ്ങി, രക്ഷപ്പെടുത്തിയ ഓപ്പറേറ്റര്‍ക്ക് ക്രൂര മര്‍ദനം: വീഡിയോ - ദേശീയ വാര്‍ത്തകള്‍

ലിഫ്‌റ്റ് പ്രവര്‍ത്തനം നിലച്ച് നാല് മിനിറ്റിനകം തന്നെ വരുണിനെ പുറത്തിറക്കിയെന്ന് ലിഫ്റ്റ് ഓപ്പറേറ്റര്‍

In an assault that left the people shocked in Haryana  യുവാവ് ലിഫ്‌റ്റില്‍ കുടുങ്ങി  ഓപ്പറേറ്റര്‍ക്ക് ക്രൂര മര്‍ദനം  ലിഫ്റ്റ് ഓപ്പറേറ്റര്‍  ഹരിയാന  പൊലീസ്  ചണ്ഡീഗഡ് വാര്‍ത്തകള്‍  ദേശീയ വാര്‍ത്തകള്‍  national news
ലിഫ്‌റ്റ് ഓപ്പറേറ്ററെ മര്‍ദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍
author img

By

Published : Aug 30, 2022, 3:45 PM IST

ചണ്ഡീഗഡ്: ഫ്ലാറ്റിലെ ലിഫ്‌റ്റില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ഓപ്പറേറ്ററെയും സുരക്ഷ ജീവനക്കാരനെയും ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ യുവാവിനെതിരെ പൊലീസ് കേസ്. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. ഫ്ലാറ്റില്‍ മുകളിലെ നിലയില്‍ താമസിക്കുന്ന വരുണ്‍ നാഥിനെതിരെയാണ് പൊലീസ് കേസെടുത്തത്.

ലിഫ്‌റ്റ് ഓപ്പറേറ്ററെ മര്‍ദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍

സുരക്ഷ ജീവനക്കാരനായ അശോക് കുമാറിനാണ് മര്‍ദനമേറ്റത്. ഇന്നലെയാണ് (ഓഗസ്റ്റ് 29) കേസിനാസ്‌പദമായ സംഭവം നടന്നത്. ഫ്ലാറ്റില്‍ താമസിക്കുന്ന വരുണ്‍ മുകളിലേക്ക് പോകാനായി ലിഫ്‌റ്റില്‍ കയറിയപ്പോഴാണ് ലിഫ്‌റ്റിന്‍റെ പ്രവര്‍ത്തനം നിലച്ചത്. ഉടന്‍ തന്നെ ലിഫ്‌റ്റ് ഓപ്പറേറ്ററെത്തി 4 മിനിറ്റിനകം ഇയാളെ പുറത്തിറക്കി.

എന്നാല്‍ പുറത്തിറക്കിയതോടെ രോഷാകുലനായ ഇയാള്‍ ലിഫ്‌റ്റ്‌ ഓപ്പറേറ്ററെയും സുരക്ഷ ജീവനക്കാരനെയും മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തിന്‍റെ വീഡിയോ പുറത്ത് വന്നു.

also read: മദ്യപിച്ച് വാഹനമോടിച്ചതിന് കേസെടുത്ത എസ്‌ഐയെ ഹോട്ടലില്‍ മര്‍ദിച്ചു; പ്രതി പിടിയില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.