പാലക്കാട്: വാളയാറിൽ വൻ ലഹരി മരുന്ന് വേട്ട. രണ്ട് കേസുകളിലായി 3.5 കോടിയുടെ ഹാഷിഷ് ഓയിലും കഞ്ചാവും എക്സൈസ് പിടികൂടി. രണ്ട് പേർ അറസ്റ്റിൽ.
കോയമ്പത്തൂരിൽ നിന്ന് ആലപ്പുഴയിലേക്കുള്ള കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. 11.3 കിലോ ഗ്രാം ഹാഷിഷ് ഓയിലുമായി കന്യാകുമാരി വിളവംകോട് സ്വദേശി പ്രമോദാണ് (35) പിടിയിലായത്. വിജയവാഡയിൽനിന്നും എറണാകുളത്തെ രഹസ്യ കേന്ദ്രത്തിലേക്ക് എത്തിക്കാനാണ് ഹാഷിഷ് ഓയിൽ കടത്തിയത് എന്ന് ഇയാൾ സമ്മതിച്ചു.
ഇതേ ബസിൽ രണ്ട് കിലോ കഞ്ചാവുമായി തൃശൂർ ചാവക്കാട് സ്വദേശി മിഥുൻലാലി (23) നേയും പൊലീസ് പിടികൂടി. കോയമ്പത്തൂർ നിന്നും വാങ്ങിയ കഞ്ചാവ് ചാവക്കാട് ഭാഗത്ത് ചില്ലറ വിൽപ്പനയ്ക്കായി കൊണ്ട് വരികയായിരുന്നു പ്രതി. പാലക്കാട് എക്സൈസ് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്‌ടർ എസ് സജീവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്
ALSO READ മൂവാറ്റുപുഴയിൽ യൂത്ത് കോൺഗ്രസ്-സി.പി.എം സംഘർഷം; എംഎൽഎക്കും പൊലീസുകാർക്കും പരിക്ക്