ETV Bharat / crime

ആലപ്പുഴയിലെ ബിജെപി നേതാവ് രഞ്ജിത്തിന്‍റെ കൊലപാതകം: അഞ്ച് എസ്‌ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ - ബിജെപി നേതാവ് രഞ്ജിത്ത് കൊലപാതക്കേസില്‍ ഗൂഢാലോചന നടത്തിയ അഞ്ച് പേര്‍ അറസ്റ്റില്‍

ഗൂഢാലോചന, പ്രതികളെ സഹായിക്കല്‍, തെളിവു നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്.

five SDPI activists arrested in BJP leader Ranjith murder caase  Ranjith murder conspiracy  ബിജെപി നേതാവ് രഞ്ജിത്ത് കൊലപാതക്കേസില്‍ ഗൂഢാലോചന നടത്തിയ അഞ്ച് പേര്‍ അറസ്റ്റില്‍  രഞ്ജിത്ത് കൊലപാതകത്തിലെ ഗൂഢാലോചന
ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്തിന്റെ കൊലപാതകം : അഞ്ച് എസ്‌ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ
author img

By

Published : Dec 23, 2021, 10:42 AM IST

ആലപ്പുഴ: ആലപ്പുഴയിലെ ബിജെപി നേതാവ് അഡ്വ. രഞ്ജിത്ത് ശ്രീനിവാസന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആലപ്പുഴയിൽ അഞ്ച് പേരെ അന്വേഷണ സംഘം അറസ്റ്റു ചെയ്തു. എസ്‌ഡിപിഐ - പോപ്പുലർ ഫ്രണ്ട് സജീവ പ്രവർത്തകരായ മണ്ണഞ്ചേരി സ്വദേശികളായ അലി അഹമ്മദ് (18), അച്ചു എന്നറിയപ്പെടുന്ന ആസിഫ് സുധീർ (19), അർഷാദ് നവാസ് (22), നിഷാദ് (36), സുധീർ (34) എന്നിവരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്.
കൊലപാതകവുമായി ബന്ധപ്പെട്ട കുറ്റകരമായ ഗൂഢാലോചന, തെളിവു നശിപ്പിക്കൽ, പ്രതികളെ സഹായിക്കൽ എന്നിവയാണ് ഇവർക്കെതിരെ ചുമത്തിയ കുറ്റങ്ങൾ.

ALSO READ:Ranjith Murder | ര​ഞ്ജി​ത്തിന്‍റെ കൊ​ല​പാ​തകം : അ​ഞ്ചു​പേ​ർ അ​റ​സ്റ്റി​ൽ

ജില്ലാ പൊലീസ് മേധാവി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ആലപ്പുഴ ഡിവൈഎസ്‌പി എൻആർ ജയരാജ്, ഡിസിആർബി ഡിവൈഎസ്‌പി കെ എൽ സജിമോൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇവരെ അറസ്റ്റ്‌ ചെയ്തത്.

പ്രതികളെന്ന് സംശയിക്കുന്നവരുടെയും കസ്റ്റഡിയിലെടുത്തവരുടെയും ഫോൺ കോൾ ലിസ്റ്റുകളും മൊഴികളുമാണ് പ്രതികളെ പിടികൂടാൻ സഹായിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ ആലപ്പുഴ ജുഡീഷ്യൽ ഫസ്‌റ്റ്‌‌ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്‌തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.