ചാലക്കുടിയില്‍ 800 ലിറ്റര്‍ വാഷ് എക്സെെസ് പിടികൂടി - തൃശ്ശൂര്‍ ചാലക്കുടി വാഷ് പിടികൂടി
തൃശ്ശൂര്‍ ഇന്‍റലിജൻസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ചാലക്കുടി എക്‌സൈസ് സംഘമാണ് പരിശോധന നടത്തിയത്
![ചാലക്കുടിയില്‍ 800 ലിറ്റര്‍ വാഷ് എക്സെെസ് പിടികൂടി illegal liqour seized chalakkudi illegal liqour തൃശ്ശൂര്‍ ചാലക്കുടി വാഷ് പിടികൂടി വാഷ് ആലുക്കപ്പിള്ളി റോഡ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7303505-thumbnail-3x2-washh.jpg?imwidth=3840)
വാഷ് പിടികൂടി
തൃശ്ശൂര്‍: കുറ്റിക്കാട്ടില്‍ ടാര്‍വീപ്പകളില്‍ ഒളിച്ചുവെച്ച 800 ലിറ്റര്‍ വാഷ് എക്‌സൈസ് സംഘം പിടികൂടി. ചാലക്കുടി ആലുക്കപ്പിള്ളി റോഡിന് സമീപത്ത് നിന്നാണ് വാഷ് പിടികൂടിയത്. തൃശ്ശൂര്‍ ഇന്‍റലിജൻസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് എക്‌സൈസ് ഇൻസ്‌പെക്‌ടര്‍ എ.രാധാകൃഷ്ണൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. നാല് ടാർ വീപ്പയിലായാണ് 800 ലിറ്റര്‍ വാഷ് സൂക്ഷിച്ചിരുന്നത്. സംഭവത്തില്‍ എക്സൈസ് അന്വേഷണം ആരംഭിച്ചു.
ചാലക്കുടിയില്‍ 800 ലിറ്റര്‍ വാഷ് എക്സെെസ് പിടികൂടി