ETV Bharat / city

കൊടുങ്ങല്ലൂരിൽ കഞ്ചാവ് തോട്ടം; 56 കഞ്ചാവ് ചെടികൾ കണ്ടെടുത്തു - തൃശൂര്‍ വാര്‍ത്തകള്‍

ലോക്ക് ഡൗണിന്‍റെ ഭാഗമായി മദ്യശാലകൾ അടച്ചതോടെ കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കളുടെ വ്യാപനം വർധിക്കാൻ സാധ്യതയുള്ളതായി എക്‌സൈസിന് വിവരം ലഭിച്ചിരുന്നു.

Cannabis plantation in trissur news  trissur latest news  തൃശൂര്‍ വാര്‍ത്തകള്‍  കേരള എക്‌സൈസ് വാര്‍ത്തകള്‍
കൊടുങ്ങല്ലൂരിൽ കഞ്ചാവ് തോട്ടം; 56 കഞ്ചാവ് ചെടികൾ കണ്ടെടുത്തു
author img

By

Published : Apr 17, 2020, 10:31 AM IST

തൃശൂര്‍: കൊടുങ്ങല്ലൂർ എറിയാട് തട്ടുപള്ളി-ഐ.എച്ച്.ആർ.ഡി കോളജ് റോഡിൽ കഞ്ചാവ് തോട്ടം. ആളൊഴിഞ്ഞ പറമ്പിൽ നിന്നാണ് എക്‌സൈസ് സംഘം 56 കഞ്ചാവ് ചെടികൾ കണ്ടെടുത്തത്. പറമ്പിൽ നിരവധി യുവാക്കൾ തമ്പടിക്കുന്നതായി എക്‌സൈസിന് സൂചന ലഭിച്ചിരുന്നു. നിരവധി തവണ എക്‌സൈസ് സംഘം പ്രദേശത്ത് നിരീക്ഷണം നടത്തിയിരുന്നു.

കൊടുങ്ങല്ലൂരിൽ കഞ്ചാവ് തോട്ടം; 56 കഞ്ചാവ് ചെടികൾ കണ്ടെടുത്തു

ലോക്ക് ഡൗണിന്‍റെ ഭാഗമായി മദ്യശാലകൾ അടച്ചതോടെ കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കളുടെ വ്യാപനം വർധിക്കാൻ സാധ്യതയുള്ളതായി എക്‌സൈസിന് വിവരം ലഭിച്ചിരുന്നു. അതിനാല്‍ സംശയാസ്പദമായ സ്ഥലങ്ങളിലെല്ലാം എക്‌സൈസ് പരിശോധനകള്‍ നടത്തിവരുന്നതിനിടയ്ക്കാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. കൊടുങ്ങല്ലൂരിൽ ഇത്രയധികം കഞ്ചാവ് ചെടികൾ ഒരുമിച്ച് ലഭിക്കുന്നത് ആദ്യമായാണ്. കഞ്ചാവ് നട്ട ആളെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്ത് വരുന്ന യുവാക്കൾ, മറ്റു ആളുകൾ എന്നിവരെ ചോദ്യം ചെയ്യും. സമീപ പ്രദേശങ്ങളിലെ സിസിടിവി ക്യാമറ ദൃശ്യങ്ങളും പരിശോധിക്കുമെന്ന് എക്‌സൈസ് അധികൃതർ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.