സ്റ്റാൻ സ്വാമിയുടെ കസ്റ്റഡിയിലെ മരണം സാധൂകരിക്കാനാകാത്തതെന്ന് മുഖ്യമന്ത്രി, ഭരണകൂട വധമെന്ന് വി.ഡി സതീശൻ - ആരാണ് സ്റ്റാൻ സ്വാമി വാർത്തകള്‍
സ്റ്റാന്‍ സ്വാമിയുടെ നിര്യാണത്തില്‍ അതീവ ദുഖം രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി. ബിജെപി സര്‍ക്കാരിന്‍റെ കണ്ണില്‍ ചോരയില്ലാത്ത നടപടികളുടെ ഇരയെന്ന് പ്രതിപക്ഷ നേതാവ്.
തിരുവനന്തപുരം : ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ നിര്യാണത്തില്‍ അതീവ ദുഖം രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സമൂഹത്തിലെ ഏറ്റവും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കുവേണ്ടി പോരാടിയ വ്യക്തി കസ്റ്റഡിയിലിരിക്കെ മരണപ്പെടുന്നത് സാധൂകരിക്കാനാകാത്തതാണ്.
നീതിയെ അപഹാസ്യമാക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നമ്മുടെ ജനാധിപത്യ വ്യവസ്ഥിതിയില്‍ സ്ഥാനമില്ല. ഹൃദയം കൊണ്ട് അനുശോചനം രേഖപ്പെടുത്തുന്നതായും മുഖ്യമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
ഫാദര്‍ സ്റ്റാന്‍ സ്വാമിയുടേത് ഭരണകൂടം നടത്തിയ കൊലപാതകമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പ്രതികരിച്ചു. അഞ്ച് പതിറ്റാണ്ടിലേറെ ആദിവാസികള്‍ക്കും പിന്നാക്ക വിഭാഗക്കാര്‍ക്കുമായി ജീവിതം സമര്‍പ്പിച്ച വൈദികനും സാമൂഹിക പ്രവര്‍ത്തകനുമായിരുന്നു സ്റ്റാന്‍സ്വാമി.
-
Deeply saddened by the passing of Fr. Stan Swamy. Unjustifiable that a man who fought all through his life for our society's most downtrodden, had to die in custody. Such travesty of justice should have no place in our democracy. Heartfelt condolences!
— Pinarayi Vijayan (@vijayanpinarayi) July 5, 2021 " class="align-text-top noRightClick twitterSection" data="
">Deeply saddened by the passing of Fr. Stan Swamy. Unjustifiable that a man who fought all through his life for our society's most downtrodden, had to die in custody. Such travesty of justice should have no place in our democracy. Heartfelt condolences!
— Pinarayi Vijayan (@vijayanpinarayi) July 5, 2021Deeply saddened by the passing of Fr. Stan Swamy. Unjustifiable that a man who fought all through his life for our society's most downtrodden, had to die in custody. Such travesty of justice should have no place in our democracy. Heartfelt condolences!
— Pinarayi Vijayan (@vijayanpinarayi) July 5, 2021
യു.എ.പി.എ ചുമത്തി ബിജെപി സര്‍ക്കാര്‍ ജയിലിലടച്ച ഈ വന്ദ്യ വയോധികന്‍ ചെയ്ത കുറ്റമെന്താണ്. രാജ്യത്തെ ദുര്‍ബല ജനവിഭാഗങ്ങള്‍ക്കും പട്ടിണിപ്പാവങ്ങള്‍ക്കും വേണ്ടി ശബ്ദമുയര്‍ത്തിയതാണോയെന്നും വി.ഡി സതീശൻ ചോദിച്ചു.
also read: മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാദർ സ്റ്റാൻ സ്വാമി അന്തരിച്ചു
നീതിയും മനുഷ്യത്വവും നിര്‍ഭയത്വവും സംയോജിച്ച വ്യക്തിത്വത്തെയാണ് ഭരണകൂട ഭീകരതയില്‍ രാജ്യത്തിന് നഷ്‌ടമായത്. അതും കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ.
ബിജെപി സര്‍ക്കാരിന്‍റെ കണ്ണില്‍ ചോരയില്ലാത്ത നടപടികളുടെ ഇരയാണ് അദ്ദേഹം. ഇന്ത്യന്‍ ഭരണ ഘടനയെ കേന്ദ്രസര്‍ക്കാര്‍ എങ്ങനെ ചുരുട്ടിമെരുക്കുന്നു എന്നതിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ കൊലപാതകമെന്നും വി.ഡി സതീശന്‍ ആരോപിച്ചു.