ക്വാലാലംപൂർ: അണ്ടർ 19 വനിതാ ലോകകപ്പിൽ മലേഷ്യയെ തകര്‍ത്ത് ഇന്ത്യൻ പെണ്‍പുലികള്‍. പത്തു വിക്കറ്റു വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യം ബാറ്റിങ്ങിനിറങ്ങിയ മലേഷ്യ ഉയർത്തിയ 32 റൺസ് വിജയലക്ഷ്യം 2.5 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ ഇന്ത്യ നേടി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അഞ്ചു റൺസ് വഴങ്ങി അഞ്ചു വിക്കറ്റുകൾ വീഴ്ത്തിയ വൈഷ്‌ണവി ശർമയാണ് കളിയിലെ താരം. വനിതാ അണ്ടർ 19 ലോകകപ്പ് ചരിത്രത്തിൽ ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യൻ ബൗളറായി വൈഷ്‌ണവി റെക്കോർഡ് ബുക്കിൽ ഇടംനേടി. നാല് ഓവറിലാണ് താരത്തിന്‍റെ അഞ്ചു വിക്കറ്റുനേട്ടം.
ടൂര്‍ണമെന്‍റിലെ ഇന്ത്യയുടെ രണ്ടാം ജയമാണിത്. മലേഷ്യയ്ക്ക് വേണ്ടി നൂർ ആലിയ ഹൈറൂണും ഹുസ്നയും 5 റൺസ് വീതം നേടി. നാല് ബാറ്റര്‍മാര്‍ പൂജ്യത്തിനും രണ്ട് ബാറ്റര്‍മാര്‍ 1 റണ്ണിനും പവലിയനിലേക്ക് മടങ്ങി. ഇന്ത്യയുടെ നിരയിൽ വൈഷ്ണവിക്കു പുറമേ ആയുഷി ശുക്ല 3 വിക്കറ്റും സ്വന്തമാക്കി.
India power through Malaysia to take the top-spot in Group A 👏#INDvMAS 📝: https://t.co/QOFFsqPBDM#U19WorldCup pic.twitter.com/BD2Xd6nO8v
— ICC (@ICC) January 21, 2025
105 പന്തുകൾ ശേഷിക്കെയാണ് ഇന്ത്യയുടെ ജയം. അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണിത്. ഇന്ത്യക്കായി ഗോംഗഡി തൃഷ 27 റൺസെടുത്തു. 12 പന്തുകൾ നേരിട്ട താരം 5 ബൗണ്ടറികൾ പറത്തി. ജി കമാലിനി പുറത്താകാതെ 4 റൺസും നേടി.
First hat-trick of #U19WorldCup 2025 ✅
— ICC (@ICC) January 21, 2025
Five-wicket haul ✅
Vaishnavi Sharma takes home the @aramco POTM for her dream spell against Malaysia 👏 pic.twitter.com/feKMutFVT9
രണ്ടു മത്സരങ്ങളും ജയിച്ച ഇന്ത്യ ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനത്താണ് നില്‍ക്കുന്നത്. 23ന് ശ്രീലങ്കയ്ക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ 9 വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.
- Also Read: വയനാടന്‍ പ്രഹരത്തില്‍ നിന്നും വിന്‍ഡീസിന് കരകയറാനായില്ല; 26 പന്തില്‍ തീര്‍ത്ത് ഇന്ത്യ!!, ലോകകപ്പ് അരങ്ങേറ്റം കളറാക്കി ജോഷിത - WIWU19 VS INDWU19 RESULT
- Also Read: സഞ്ജുവിനെ കളിപ്പിക്കില്ലെന്ന് നേരത്തെ അറിയാം, മകനോട് ചിലര്‍ക്ക് അനിഷ്ടം, കെസിഎക്കെതിരെ പിതാവ് - SAMSON VISHWANATH
- Also Read: സഞ്ജു സാംസണ് ട്വന്റി20 തിരക്കില്‍; രഞ്ജിയില്‍ കേരള ടീമിനെ സച്ചിന് ബേബി നയിക്കും - SANJU SAMSON