ETV Bharat / city

റഷ്യ വഴിയുള്ള രക്ഷാദൗത്യം സാധ്യമാക്കണം, വിദേശകാര്യ മന്ത്രിയുമായി മുഖ്യമന്ത്രി ചർച്ച നടത്തി

യുക്രൈന്‍റെ കിഴക്കൻ പ്രദേശങ്ങളായ കീവ്, ഖാർകിവ്, സുമി തുടങ്ങിയ ഇടങ്ങളിലെ ബങ്കറുകളിൽ അഭയം പ്രാപിച്ചവർക്ക് വെള്ളവും ഭക്ഷണവും അടിയന്തരമായി എത്തിക്കണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.

യുക്രൈൻ രക്ഷാദൗത്യം  റഷ്യ വഴിയുള്ള രക്ഷാദൗത്യം സാധ്യമാക്കണം  വിദേശകാര്യ മന്ത്രിയുമായി മുഖ്യമന്ത്രി ചർച്ച നടത്തി  യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന മലയാളികൾ  യുക്രൈൻ റഷ്യ യുദ്ധം  റഷ്യ യുക്രൈൻ സംഘർഷം  Ukraine rescue operation  Pinarayi Vijayan holds talks with Foreign Minister  Russia attack Ukraine  Russia-Ukraine War Crisis  stranded Indian medical students at Ukraine
യുക്രൈൻ രക്ഷാദൗത്യം: റഷ്യ വഴിയുള്ള രക്ഷാദൗത്യം സാധ്യമാക്കണം, വിദേശകാര്യ മന്ത്രിയുമായി മുഖ്യമന്ത്രി ചർച്ച നടത്തി
author img

By

Published : Feb 27, 2022, 3:25 PM IST

തിരുവനന്തപുരം: യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ രക്ഷാദൗത്യവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി ചർച്ച നടത്തി. റഷ്യ വഴിയുള്ള രക്ഷാദൗത്യം സാധ്യമാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇതുവരെയുള്ള രക്ഷാപ്രവർത്തനങ്ങൾ വിജയകരമായി നിർവഹിച്ച വിദേശകാര്യമന്ത്രാലയത്തോടുള്ള നന്ദി മുഖ്യമന്ത്രി അറിയിച്ചു.

യുക്രൈന്‍റെ കിഴക്കൻ പ്രദേശങ്ങളായ കീവ്, ഖാർകിവ്, സുമി തുടങ്ങിയ ഇടങ്ങളിലെ ബങ്കറുകളിൽ അഭയം പ്രാപിച്ചവർക്ക് വെള്ളവും ഭക്ഷണവും അടിയന്തരമായി എത്തിക്കണം. പോളണ്ടിലെത്തിയ വിദ്യാർഥികളെ അതിർത്തി കടക്കാൻ അനുവദിക്കാതെ യുക്രൈനിലെ ഉദ്യോഗസ്ഥർ തടയുന്നു. ഇതു പരിഹരിക്കാൻ യുക്രൈൻ ഭാഷ കൈകാര്യം ചെയ്യാൻ കഴിവുള്ള ഉദ്യോഗസ്ഥരെ എത്രയും വേഗം അതിർത്തിയിലേക്ക് അയക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അതിർത്തിയിൽ നിലവിലുള്ള ഉദ്യോഗസ്ഥർക്ക് ഇതിന് സാധിക്കുമെന്ന് വിദേശകാര്യമന്ത്രി മുഖ്യമന്ത്രിക്ക് ഉറപ്പുനൽകി.

രക്ഷാ ദൗത്യത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നും ഇവർക്കായുള്ള എല്ലാ സഹായങ്ങളും കേന്ദ്രസർക്കാർ നൽകുമെന്നും മന്ത്രി ഉറപ്പു നൽകി. റഷ്യ വഴിയുള്ള രക്ഷാദൗത്യം സാധ്യമാക്കാനുള്ള ശ്രമങ്ങൾ നടത്തി വരികയാണെന്നും മന്ത്രി അറിയിച്ചു.

READ MORE: യുക്രൈൻ രക്ഷാദൗത്യം : 12 മലയാളികൾ ചെന്നൈ വഴി കേരളത്തിലെത്തുമെന്ന് വി ശിവൻകുട്ടി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.