തിരുവനന്തപുരം: കോണ്‍ഗ്രസിലെ സംഘടന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഇന്ന് കേരളത്തിലെത്തും. ഉച്ചയോടെ കൊച്ചിയിലെത്തുന്ന താരിഖ് അനവര്‍ കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തും. കെപിസിസി പുനസംഘടന സംബന്ധിച്ച ചര്‍ച്ചകള്‍ക്കായാണ് താരിഖ് അനവര്‍ എത്തുന്നത്. പുനഃസംഘടന ഈ മാസം 30നകം പൂര്‍ത്തിയാക്കാനാണ് തീരുമാനം.
ഡിസിസി പ്രസിഡന്‍റുമാരുടെ പട്ടിക പുറത്തുവന്നതിന് പിന്നാലെയുണ്ടായ ആഭ്യന്തര തര്‍ക്കങ്ങളില്‍ മുതിര്‍ന്ന് നേതാക്കളെ നേതാക്കളെ അനുനയിപ്പിച്ചെങ്കിലും കെപിസിസി പുനഃസംഘടനയില്‍ തര്‍ക്കങ്ങള്‍ക്ക് സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് ചര്‍ച്ചകള്‍ക്കായി താരിഖ് അന്‍വര്‍ നേരിട്ട് എത്തുന്നത്.
മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച
ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ മുതിര്‍ന്ന നേതാക്കളുമായി താരിഖ് അന്‍വര്‍ പ്രത്യേകം ചര്‍ച്ച നടത്തും. പ്രതിപക്ഷ നേതാവ് വി.ഡി സതീശനടക്കമുള്ള നേതാക്കളുമായി ചര്‍ച്ച നടത്തുന്ന താരിഖ് അന്‍വര്‍ നാളെയും മറ്റന്നാളും മുതിര്‍ന്ന നേതാക്കളെ ഉള്‍പ്പെടെ കാണും. എ, ഐ ഗ്രൂപ്പുകള്‍ കെപിസിസി ഭാരവാഹി പട്ടികയിലേയ്ക്ക് പരിഗണിക്കേണ്ടവരുടെ പേരുകള്‍ കെ സുധാകരന് കൈമാറിയിട്ടുണ്ട്. ഇക്കാര്യങ്ങളിലും ചര്‍ച്ച നടത്തും.
കൂടുതല്‍ നേതാക്കള്‍ പാര്‍ട്ടി വിട്ട് പോകുന്ന സാഹചര്യം ഒഴിവാക്കാന്‍ കരുതലോടെയുള്ള നീക്കമാണ് കോണ്‍ഗ്രസ് നടത്തുന്നത്. കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റികള്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട നടപടികളും പുരോഗമിക്കുകയാണ്. ഇതിന്‍റെ ഭാഗമായി നെയ്യാര്‍ഡാമില്‍ നടക്കുന്ന പ്രവര്‍ത്തക ശില്‍പ്പശാലയുടെ സമാപനച്ചടങ്ങില്‍ താരിഖ് അന്‍വര്‍ പങ്കെടുക്കും.
Read more: കെ.പി.സി.സി ഭാരവാഹികള്‍; നേതാക്കള്‍ക്കിടയില്‍ ധാരണയായി