ETV Bharat / city

അകത്തും പുറത്തും സംഭവ ബഹുലമായ 17 ദിനങ്ങൾ, നിയമസഭ സമ്മേളനം പൂർത്തിയായി - second session of kerala legislative assembly

സഭക്ക് അകത്തും പുറത്തുമുണ്ടായ ഭരണ പ്രതിപക്ഷ ആരോപണങ്ങളാലും നിയമസഭക്ക് പുറത്ത് സംഘടിപ്പിച്ച വ്യത്യസ്‌ത പ്രതിഷേധങ്ങളാലും സംഭവബഹുലമായിരുന്നു 17 ദിവസം നീണ്ടു നിന്ന് നിയമസഭ സമ്മേളനം.

കേരള നിയമസഭ  സഭ സമ്മേളനം പൂർത്തിയായി  സഭ സമ്മേളനം 17 ദിനം പൂർത്തിയായി  കേരള നിയമസഭ സമ്മേളനം  സഭക്ക് അകത്തും പുറത്തും സഭ  കേരള നിയമസഭ സമ്മേളനം പൂർത്തിയായി  കേരള നിയമസഭ സമ്മേളനം  നിയമസഭ സമ്മേളനം  kerala assembly news  kerala assembly  kerala assembly latest news  kerala assembly news  kerala legislative assembly
നിയമസഭ സമ്മേളനം പൂർത്തിയായി; സഭക്ക് അകത്തും പുറത്തും സംഭവ ബഹുലമായ 17 ദിനങ്ങൾ
author img

By

Published : Aug 13, 2021, 3:29 PM IST

Updated : Aug 13, 2021, 5:45 PM IST

തിരുവനന്തപുരം: ആരോപണ പ്രത്യാരോപണങ്ങള്‍... ഇറങ്ങി പോക്ക്, ബഹിഷ്‌കരണം... പതിനഞ്ചാം കേരള നിയമസഭയുടെ 17 ദിനങ്ങള്‍ നീണ്ട രണ്ടാം സമ്മേളനം അവസാനിക്കുന്നത് സംഭവ ബഹുലമായി.

സർക്കാരിനെ പ്രതിരോധത്തിലാക്കി പ്രതിപക്ഷം

മുട്ടില്‍ മര മുറി വിവാദത്തില്‍ സര്‍ക്കാര്‍ പ്രതിരോധത്തില്‍ നില്‍ക്കുന്ന സമയത്താണ് നിയമസഭ സമ്മേളനം ആരംഭിച്ചത്. ഈ വിഷയം നിരവധി തവണ പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചു. സാങ്കേതികത്വം പറഞ്ഞ് സര്‍ക്കാര്‍ പിടിച്ചു നിന്നു. പിന്നാലെയാണ് നിയമസഭ കയാങ്കളി കേസില്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയടക്കമുള്ളവര്‍ വിചാരണ നേരിടണമെന്ന സുപ്രീം കോടതി വിധി വന്നത്.

ഇത് ഉയര്‍ത്തി പ്രതിപക്ഷം നിയമസഭയില്‍ പ്രതിഷേധം സംഘടിപ്പിച്ചു. അടിയന്തര പ്രമേയമായി വിഷയം ഉന്നയിച്ചു. മന്ത്രിയുടെ രാജിയെന്ന ആവശ്യം സർക്കാർ തള്ളി. അടുത്ത ദിവസം ചോദ്യോത്തരവേള ആരംഭിച്ചപ്പോള്‍ തന്നെ വിഷയത്തില്‍ പ്രതിഷേധവുമായി പ്രതിപക്ഷം ബഹളം വച്ചു. മന്ത്രിയെ ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിക്കുകയു ചെയ്തു. ശിവന്‍കുട്ടിയുടെ രാജിവരെ പ്രതിഷേധമെന്ന് പ്രഖ്യാപിച്ചെങ്കിലും നിയമസഭയ്ക്കുള്ളില്‍ ഉണ്ടായില്ല.

അകത്തും പുറത്തും സംഭവ ബഹുലമായ 17 ദിനങ്ങൾ, നിയമസഭ സമ്മേളനം പൂർത്തിയായി

ഡോളർകടത്ത് കേസ്; ചട്ടം കൂട്ടുപിടിച്ച് സർക്കാർ

കൊവിഡ് നിയന്ത്രണങ്ങള്‍, പ്ലസ്ടു സീറ്റുകളിലെ കുറവ്, കവളപ്പാറ തുടങ്ങിയ നിരവധി വിഷയങ്ങള്‍ ഇതിനിടെ പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചു. സഭ സമ്മേളനം അവസാന ദിവസങ്ങളിലേക്ക് എത്തിയപ്പോഴാണ് ഡോളര്‍കടത്ത് കേസില്‍ മുഖ്യമന്ത്രിക്ക് പങ്കെന്ന് പ്രതികളുടെ മൊഴി കസ്റ്റംസ് ഉന്നയിച്ചത്. ഈ വിഷയത്തിൽ രണ്ട് ദിവസം പ്രപക്ഷം സഭയില്‍ പ്രതിഷേധിച്ചു. വ്യാഴാഴ്‌ച വിഷയം ഉന്നയിച്ച് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയെങ്കിലും കോടതി പരിഗണനയിലുള്ള വിഷയം എന്ന് ചട്ടം പറഞ്ഞ് സ്പീക്കര്‍ നോട്ടീസ് തള്ളി. തുടര്‍ന്ന് നിയമസഭ കവാടത്തില്‍ പ്രതീകാത്മക അടിയന്തര പ്രമേയാവതരണം നടന്നു.

പ്രതിപക്ഷത്തിന്‍റെ അഴിമതി വിരുദ്ധ പ്രതീക്ഷ മതില്‍

അവസാന ദിനമായ വെള്ളിയാഴ്‌ച (ഓഗസ്റ്റ് 13) ചോദ്യോത്തരവേള ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം ബഹളം വച്ചു. എന്നാല്‍ സ്പീക്കര്‍ വഴങ്ങാത്തതിനെ തുടര്‍ന്ന് സഭ ബഹിഷ്‌കരിച്ച് സഭയ്ക്ക് മുന്നില്‍ അഴിമതി വിരുദ്ധ പ്രതീക്ഷ മതില്‍ തീര്‍ത്തും പ്രതിഷേധിച്ചു. ഇത്തരത്തില്‍ ആദ്യവസാനം സംഘര്‍ഷഭരിതമായിരുന്നു സമ്മേളന ദിനങ്ങള്‍. പക്ഷേ പ്രതിപക്ഷം നടുത്തളത്തില്‍ പ്രതിഷേധിക്കുന്നത് ഈ സമ്മേളനകാലത്ത് കാണാത്ത കാഴ്ചയായി.

14 അടിയന്തരപ്രമേയ നോട്ടീസുകൾ

ഈ സമ്മേളന കാലയളവില്‍ 14 അടിയന്തരപ്രമേയ നോട്ടീസുകള്‍ സഭയുടെ പരിഗണനയ്ക്കായി വന്നു. 29 ശ്രദ്ധക്ഷണിക്കല്‍, 157 സബ്‌മിഷനുകളും പരിഗണന വിഷയമായി. 295 രേഖകള്‍ വിവിധ മന്ത്രിമാര്‍ സഭയുടെ മേശപ്പുറത്തു വച്ചു. വിവിധ സമിതികളുടെ 58 റിപ്പോര്‍ട്ടുകള്‍ സഭയില്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.

അതോടൊപ്പം കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വിവിധ മേഖലയില്‍ വരുത്തിയ ഇളവുകള്‍ സംബന്ധിച്ചും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടത്തിയ ഇടപെടലുകളെ സംബന്ധിച്ചും ചട്ടം 300 പ്രകാരം യഥാക്രമം ബഹുമാനപ്പെട്ട ധനകാര്യ വകുപ്പുമന്ത്രിയും ബഹുമാനപ്പെട്ട ആരോഗ്യ-വനിത-ശിശുവികസന വകുപ്പുമന്ത്രിയും സഭയില്‍ പ്രസ്‌താവനകള്‍ നടത്തി.

പുതിയ വൈദ്യുതി നിയമത്തിനെതിരെ പ്രമേയം

കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ വൈദ്യുതി നിയമം സംസ്ഥാന താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും അത് പിന്‍വലിക്കണമെന്നും ആവശ്യപ്പെടുന്ന പ്രമേയം, സഭ ഐകകണ്‌ഠേന പാസാക്കി. സഭയുടെ മേശപ്പുറത്തു വച്ച 2020ലെ കേരള പൊലീസ് ചട്ടങ്ങള്‍ക്ക് നിര്‍ദേശിക്കപ്പെട്ട ഏതാനും ഭേദഗതികളും ഈ സമ്മേളന കാലയളവില്‍ സഭയുടെ പരിഗണനയ്ക്ക് വിധേയമായി.

6408 ചോദ്യങ്ങള്‍ക്ക് നോട്ടീസുകൾ; മറുപടി ലഭിക്കാതെ 582 ചോദ്യങ്ങള്‍

നക്ഷത്രചിഹ്നമിട്ടതും നക്ഷത്രചിഹ്നമിടാത്തതുമായി ആകെ 6408 ചോദ്യങ്ങള്‍ക്കുള്ള നോട്ടീസുകളാണ് ലഭിച്ചത്. ഇതില്‍ 81 എണ്ണം നോട്ടീസുകള്‍ വിവിധ കാരണങ്ങളാല്‍ നിരസിക്കുകയും 63 എണ്ണം പിന്‍വലിക്കുകയും ശേഷിച്ചവയില്‍ 510 എണ്ണം നക്ഷത്രചിഹ്നമിട്ട ചോദ്യങ്ങളുടെ ലിസ്റ്റിലും 5754 എണ്ണം നക്ഷത്രചിഹ്നമിടാത്ത ചോദ്യങ്ങളുടെ ലിസ്റ്റിലും ഉള്‍പ്പെടുത്തി ആകെ 6264 ചോദ്യങ്ങള്‍ അച്ചടിച്ചു. ഇതില്‍ നക്ഷത്രചിഹ്നമിട്ട 510 ചോദ്യങ്ങള്‍ക്കും നക്ഷത്രചിഹ്നമിടാത്ത 5172 ചോദ്യങ്ങള്‍ക്കും ബന്ധപ്പെട്ട വകുപ്പുമന്ത്രിമാര്‍ ഈ സമ്മേളനകാലത്ത് തന്നെ ഉത്തരം ലഭ്യമാക്കിയിട്ടുണ്ട്. 582 ചോദ്യങ്ങള്‍ക്കുള്ള മറുപടി ലഭിച്ചിട്ടില്ല.

ചോദ്യോത്തരവേളയില്‍ 67 ചോദ്യങ്ങള്‍ വാക്കാല്‍ മറുപടി നല്‍കുന്നതിനായി പരിഗണിച്ചിട്ടുണ്ട്. 441 അവസരങ്ങളിലായി 486 ഉപചോദ്യങ്ങള്‍ ഉന്നയിക്കപ്പെട്ടു. ഈ സമ്മേളന കാലയളവില്‍ അടിയന്തര ചോദ്യത്തിനുള്ള രണ്ട് നോട്ടീസുകള്‍ ലഭിച്ചെങ്കിലും ചട്ടപ്രകാരമുള്ള കാരണങ്ങളാല്‍ അവ അനുവദിക്കപ്പെട്ടില്ല. നക്ഷത്രചിഹ്നമിടാത്ത നാല് ചോദ്യങ്ങളുടെ ഉത്തരത്തിലെ തെറ്റ് തിരുത്തിക്കൊണ്ടുള്ള പ്രസ്‌താവന സഭയില്‍ സമര്‍പ്പിച്ചു.

2021ലെ കേരള ശാസ്‌ത്ര സാങ്കേതികവിദ്യ സര്‍വ്വകലാശാല ബിൽ

നിയമനിര്‍മാണത്തില്‍ 2021ലെ കേരള ശാസ്‌ത്ര സാങ്കേതികവിദ്യ സര്‍വ്വകലാശാല ബില്‍ സഭയില്‍ അവതരിപ്പിക്കുകയും വിശദമായ ചര്‍ച്ചയ്ക്കുശേഷം സബ്‌ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് അയയ്ക്കുകയും ചെയ്തു. കൂടാതെ 2021ലെ കേരള ധനകാര്യ ബില്ലും, 2021ലെ കേരള ധനകാര്യ ബില്ലും സഭ പാസാക്കുകയും ചെയ്തു. അതോടൊപ്പം 2021-22 സാമ്പത്തിക വര്‍ഷത്തെ ധനാഭ്യര്‍ഥനകളെ സംബന്ധിക്കുന്ന ധനവിനിയോഗ ബില്ലും ഉപധനാഭ്യര്‍ഥനകളെ സംബന്ധിക്കുന്ന ധന വിനിയോഗബില്ലും സഭ പാസാക്കി.

READ MORE: കേന്ദ്ര വൈദ്യുതി നിയമ ഭേദഗതിക്കെതിരെ ഏകകണ്‌ഠമായി കേരള നിയമസഭ

Last Updated : Aug 13, 2021, 5:45 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.