ETV Bharat / city

തിരുവല്ലത്ത് അമ്മയും മകളും ഷോക്കേറ്റ് മരിച്ചു - വൈദ്യുതാഘാതം

ഇരുവർക്കും വീട്ടിലെ എർത്ത് ലൈനിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു.

Mother and daughter dies of electric shock in Thiruvallam  തിരുവല്ലത്ത് അമ്മയും മകളും ഷോക്കേറ്റ് മരിച്ചു  ഷോക്കേറ്റ് മരിച്ചു  എർത്ത് ലൈൻ  വൈദ്യുതാഘാതം  മൃതദേഹം
തിരുവല്ലത്ത് അമ്മയും മകളും ഷോക്കേറ്റ് മരിച്ചു
author img

By

Published : Aug 13, 2021, 5:30 PM IST

തിരുവനന്തപുരം: തിരുവല്ലത്ത് അമ്മയും മകളും ഷോക്കേറ്റ് മരിച്ചു. തിരുവല്ലം മത്ത് നടയിൽ ഹേനയും മകൾ നീതുവും ആണ് മരിച്ചത്. വീട്ടിലെ മെയിൻ സ്വിച്ച് ബോർഡിനു സമീപത്തെ എർത്ത് ലൈനിൽ നിന്നാണ് ഇരുവർക്കും ഷോക്കേറ്റത്.

നീതുവിൻ്റെ രണ്ടര വയസുള്ള മകൻ കാശിക്ക് വൈദ്യുതാഘാതം ഏൽക്കുന്നത് ശ്രദ്ധയിൽപ്പെട്ട നീതു മകനെ രക്ഷിക്കാൻ എത്തിയതായിരുന്നു. നീതുവിനെ രക്ഷിക്കുന്നതിനിടെ അമ്മ ഹേനയ്ക്കും വൈദ്യുതാഘാതമേൽക്കുകയായിരുന്നു. എന്നാൽ കുട്ടി നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

ALSO READ: തലയ്ക്കടിയേറ്റ് ചികിത്സയിലിരുന്ന നെടുമങ്ങാട് സ്വദേശിനി മരിച്ചു

നാട്ടുകാരുടെ സഹായത്തോടുകൂടി ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിൽ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.