ETV Bharat / city

വരുമാനമില്ലാതെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ പ്രതിസന്ധിയില്‍ - തദ്ദേശഭരണ സ്ഥാപനങ്ങള്‍

ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിയാത്ത നിലയിലാണ് പഞ്ചായത്തുകളും നഗരസഭകളും

lock down kerala latest news  ലോക്ക്‌ ഡൗണ്‍ വാര്‍ത്തകള്‍  കൊവിഡ് വാര്‍ത്തകള്‍  പ്രാദേശിക വാര്‍ത്തകള്‍  തദ്ദേശഭരണ സ്ഥാപനങ്ങള്‍  municipalities and panchayats in crisis
ലോക്ക്‌ ഡൗണ്‍; വരുമാനമില്ലാതെ തദ്ദേശഭരണ സ്ഥാപനങ്ങൾ പ്രതിസന്ധിയില്‍
author img

By

Published : Apr 18, 2020, 12:15 PM IST

തിരുവനന്തപുരം: ലോക്ക് ഡൗണിനെ തുടർന്ന് തനതു ഫണ്ടിലേക്കുള്ള വരുമാനം കുറഞ്ഞതോടെ സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പ്രതിസന്ധിയിലേക്ക്. സാമ്പത്തിക വർഷം അവസാനിക്കുന്ന മാർച്ച് മാസമാണ് തനതു ഫണ്ടിലേക്ക് കുടുതൽ വരുമാനമെത്തുക. മാർച്ച് 25ന് ലോക്ക് ഡൗൺ പ്രഖ്യാപിക്കപ്പെട്ടതോടെ വരുമാനത്തിനുള്ള പ്രധാന വഴിയടഞ്ഞതാണ് ഒട്ടുമിക്ക മുനിസിപ്പാലിറ്റികളെയും പഞ്ചായത്തുകളെയും പ്രതിസന്ധിയിലാക്കിയത്.

കെട്ടിടങ്ങളുടെ ലൈസൻസ് പുതുക്കൽ, വാടക കുടിശിക പുതുക്കൽ തുടങ്ങിയവയെല്ലാം മുടങ്ങി. കുടിശികയുള്ളവർക്ക് പണം അടയ്ക്കാൻ ലോക്ക് ഡൗണിന്‍റെ പശ്ചാത്തലത്തിൽ കൂടുതൽ സമയം അനുവദിക്കുകയും ചെയ്തു. ഓൺലൈൻ വഴി പണമടയ്ക്കാനുള്ള സംവിധാനമുണ്ടെങ്കിലും ഭൂരിഭാഗവും അത് പ്രയോജനപ്പെടുത്തുന്നുമില്ല.

തനതു ഫണ്ട് കുറവായതിനാൽ പഞ്ചായത്തുകളെയാണ് പ്രതിസന്ധ കാര്യമായി ബാധിക്കുക. ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിയാത്ത നിലയിലാണ് പഞ്ചായത്തുകളും നഗരസഭകളും. അതേസമയം തനതു ഫണ്ടിലേക്കുള്ള വരുമാന സാധ്യതകൾ കൂടുതലുള്ളതിനാൽ കോർപ്പറേഷനുകളെ നിലവിൽ പ്രതിസന്ധി ബാധിച്ചിട്ടില്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.