ETV Bharat / city

ഇളവുകള്‍ കേന്ദ്രത്തെ അറിയിച്ചിരുന്നുവെന്ന് ചീഫ് സെക്രട്ടറി - ചീഫ് സെക്രട്ടറി വാര്‍ത്തകള്‍

തിരുവനന്തപുരം നഗരത്തിൽ ഉൾപ്പെടെ ഹോട്ട് സ്പോട്ട് ജനം കൂട്ടമായെത്തുന്നത് അനുവദിക്കാനാവില്ല. ഇത്തരം നടപടികൾ ആവർത്തിക്കുകയാണെങ്കിൽ ഇളവുകൾ പിൻവലിക്കും.

lock down cheif secratary reaction  lock down latest news  കേരള ലോക്ക് ഡൗണ്‍ വാര്‍ത്തകള്‍  ചീഫ് സെക്രട്ടറി വാര്‍ത്തകള്‍  കേരള സര്‍ക്കാര്‍ വാര്‍ത്തകള്‍
ഇളവുകള്‍ കേന്ദ്രത്തെ അറിയിച്ചിരുന്നുവെന്ന് ചീഫ് സെക്രട്ടറി
author img

By

Published : Apr 20, 2020, 3:12 PM IST

തിരുവനന്തപുരം: ലോക്ക് ഡൗണിലെ ഇളവുകൾ സംബന്ധിച്ച് കേന്ദ്രത്തെ അറിയിച്ചാണ് എല്ലാ തീരുമാനങ്ങളും എടുത്തിട്ടുള്ളതെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്.

ബാർബർ ഷോപ്പുകൾക്കും ഹോട്ടലുകൾക്കും ഉൾപ്പെടെ ഇളവ് അനുവദിച്ചത് സംബന്ധിച്ച് കേന്ദ്രം അയച്ചത് നോട്ടീസല്ല. ഇതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുമായി ഫോണിൽ വിശദമായി സംസാരിച്ചു. ഇളവുകൾ ഏതൊക്കെയാണെന്ന് വിശദമായി ഈ - മെയിൽ അയക്കാൻ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ഉടൻ ചെയ്യും. ഇളവുകൾ സംബന്ധിച്ച് ആശയകുഴപ്പമുണ്ടെങ്കിൽ ഉടൻ പരിഹരിക്കുമെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. തിരുവനന്തപുരം നഗരത്തിൽ ഉൾപ്പെടെ ഹോട്ട് സ്പോട്ടുകളില്‍ ജനം കൂട്ടമായെത്തുന്നത് അനുവദിക്കാനാവില്ല. ഇത്തരം നടപടികൾ ആവർത്തിക്കുകയാണെങ്കിൽ ഇളവുകൾ പിൻവലിക്കുന്നത് അടക്കം ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇളവുകള്‍ കേന്ദ്രത്തെ അറിയിച്ചിരുന്നുവെന്ന് ചീഫ് സെക്രട്ടറി

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.