തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗണിനെ തുടർന്ന് നിർത്തിവച്ച പൊതുഗതാഗതം പുനഃരാരംഭിച്ചു. ജില്ലയ്ക്കകത്ത് മാത്രമാണ് സര്‍വീസ് നടത്തുക. കൊവിഡ് മാർഗനിർദേശങ്ങൾ പാലിച്ചാണ് സർവീസ്. സാമൂഹിക അകലം ഉറപ്പാക്കുന്നതിനായി ഒരു ബസില്‍ പരമാവധി 30 പേർക്ക് മാത്രമാണ് യാത്രാനുമതി. രണ്ട് പേർക്കുള്ള സീറ്റിൽ ഒരാൾക്കും മൂന്ന് പേർക്കുള്ള സീറ്റിൽ രണ്ട് പേർക്കും യാത്ര അനുവദിക്കും. യാത്രക്കാരുടെ കൈകള്‍ ശുചിയാക്കാൻ വാതിലിൽ സാനിറ്റൈസർ സ്ഥാപിച്ചിട്ടുണ്ട്.
50 ശതമാനം ചാർജ് വർധനയോടെയാണ് പൊതുഗതാഗതം ആരംഭിച്ചത്. രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴു വരെയാണ് സർവീസുകൾ. രാവിലെ ഏഴ് മുതൽ 11 വരെയും ഉച്ചക്ക് ശേഷം മൂന്ന് മുതൽ ഏഴ് വരെയും സർവീസ് നടത്താനാണ് കെ.എസ്.ആര്‍.ടിസിയുടെ തീരുമാനം.