ETV Bharat / city

Kerala Covid Updates | സംസ്ഥാനത്ത് ഇന്ന് 1,408 കൊവിഡ് രോഗികള്‍, 3,033 പേര്‍ക്ക് രോഗമുക്തി - covid death

കഴിഞ്ഞ 24 മണിക്കൂറിനിടെ 25,325 സാമ്പിളുകളാണ് പരിശോധിച്ചത്

കേരളം കൊവിഡ്  കൊവിഡ് കേസുകള്‍  കൊവിഡ് പ്രതിദിന നിരക്ക്  കൊവിഡ് മരണം  covid cases in kerala  kerala covid updates  covid death  covid positivity rate
Kerala Covid Updates | സംസ്ഥാനത്ത് ഇന്ന് 1,408 കൊവിഡ് രോഗികള്‍, 3,033 പേര്‍ക്ക് രോഗമുക്തി
author img

By

Published : Mar 6, 2022, 6:33 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് 1,408 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 2 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1,336 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 62 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 8 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 25,325 സാമ്പിളുകളാണ് പരിശോധിച്ചത്. എറണാകുളം 204, കോട്ടയം 188, തിരുവനന്തപുരം 174, കൊല്ലം 120, തൃശൂര്‍ 119, പത്തനംതിട്ട 99, കോഴിക്കോട് 96, ഇടുക്കി 85, ആലപ്പുഴ 72, മലപ്പുറം 69, വയനാട് 61, കണ്ണൂര്‍ 52, പാലക്കാട് 47, കാസര്‍കോട് 22 എന്നിങ്ങനെയാണ് ജില്ലകളിലെ രോഗ ബാധ.

കൊവിഡ് മരണം

കഴിഞ്ഞ 24 മണിക്കൂറിനിടെ 2 മരണമാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 27 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്‍റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 15 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 66,180 ആയി.

കൊവിഡ് രോഗമുക്തി

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3,033 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 357, കൊല്ലം 715, പത്തനംതിട്ട 194, ആലപ്പുഴ 163, കോട്ടയം 186, ഇടുക്കി 164, എറണാകുളം 406, തൃശൂര്‍ 212, പാലക്കാട് 32, മലപ്പുറം 111, കോഴിക്കോട് 201, വയനാട് 107, കണ്ണൂര്‍ 118, കാസര്‍കോട് 67 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള രോഗമുക്തി നിരക്ക്.

നിരീക്ഷണത്തിലുള്ളവർ

14,153 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 64,30,941 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 75,365 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 74,070 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റീനിലും 1,295 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

189 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 14,153 കൊവിഡ് കേസുകളില്‍, 9.3 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.