ETV Bharat / city

സംസ്ഥാനത്ത് 1553 പുതിയ കൊവിഡ് രോഗികള്‍; ഓണം ക്ലസ്‌റ്ററിന് സാധ്യതയെന്ന് മുഖ്യമന്ത്രി - കേരള കൊവിഡ് വാര്‍ത്തകള്‍

സംസ്ഥാനത്ത് 21,516 പേരാണ് ചികിത്സയിലുള്ളത്. 57,732 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

covid today  kerala covid update  കേരള കൊവിഡ് വാര്‍ത്തകള്‍  പിണറായി വാര്‍ത്താ സമ്മേളനം
സംസ്ഥാനത്ത് 1553 പുതിയ കൊവിഡ് രോഗികള്‍
author img

By

Published : Sep 3, 2020, 6:04 PM IST

Updated : Sep 3, 2020, 7:35 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് 1553 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1391 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. 156 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. പത്ത് കൊവിഡ് മരണങ്ങളും ഇന്ന് സ്ഥിരീകരിച്ചു. 1950 പേര്‍ രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 28 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 90 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 40 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. നിലവില്‍ സംസ്ഥാനത്ത് 21,516 പേരാണ് ചികിത്സയിലുള്ളത്. 57,732 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്ത് 1553 പുതിയ കൊവിഡ് രോഗികള്‍; ഓണം ക്ലസ്‌റ്ററിന് സാധ്യതയെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ആകെ റിപ്പോര്‍ട്ട് ചെയ്‌ത കേസുകളില്‍ 50 ശതമാനവും കഴിഞ്ഞ ഒരു മാസത്തിനിടെയാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ഒക്‌ടോബര്‍ മാസത്തില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുതിപ്പുണ്ടാകാൻ സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവില്‍ ടെസ്‌റ്റുകള്‍ കുറഞ്ഞതാണ് കേസുകളുടെ എണ്ണം കുറയാൻ കാരണം. ഓണക്കാലത്ത് പരിശോധനയ്‌ക്കെത്തുന്ന ആളുകളുടെ എണ്ണം കുറഞ്ഞു. ഓണസമയത്ത് നിരവധിയാളുകള്‍ പൊതുനിരത്തിലേക്കിറങ്ങിയിരുന്നു. ഇത് കൂടുതല്‍ സമ്പര്‍ക്കത്തിന് വഴിയൊരുക്കി. ഇത് കൊവിഡ് വ്യാപനത്തിന് വഴിയൊരുക്കിയോ എന്ന് വരുന്ന രണ്ട് ആഴ്‌ചയ്‌ക്കുള്ളില്‍ അറിയാൻ കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് പ്രതിരോധം വ്യക്തിപരമായ ഉത്തരവാദിത്തമായി ഏറ്റെടുത്ത് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

10 മരണങ്ങള്‍ക്കൂടി സ്ഥിരീകരിച്ചു

ഓഗസ്റ്റ് 29 ന് മരണമടഞ്ഞ തിരുവനന്തപുരം കോവളം സ്വദേശി ലോചനന്‍ (93), കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി യശോദ (84), തിരുവനന്തപുരം പുല്ലുവിള സ്വദേശി കൃഷ്ണന്‍ ആശാരി (86), ഓഗസ്റ്റ് 26ന് മരണമടഞ്ഞ തിരുവനന്തപുരം മണലില്‍ സ്വദേശിനി നിര്‍മല (60), പാലക്കാട് പട്ടിത്തറ സ്വദേശി മുഹമ്മദ് ഹാജി (71), എറണാകുളം പാലാരിവട്ടം സ്വദേശി തങ്കം മേനോന്‍ (81), ഓഗസ്റ്റ് 28ന് മരണമടഞ്ഞ തിരുവനന്തപുരം പൂവാര്‍ സ്വദേശി രാജേന്ദ്രന്‍ (52), തിരുവനന്തപുരം പൂജപ്പുര സ്വദേശി ബിജുകുമാര്‍ (45), തിരുവനന്തപുരം ധനുവച്ചപുരം സ്വദേശി സിബി (29), ഓഗസ്റ്റ് 27ന് മരണമടഞ്ഞ തിരുവനന്തപുരം ചെന്നിലോട് സ്വദേശിനി ശാന്ത (75) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 315 ആയി.

രോഗബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം (317), എറണാകുളം (164), കോട്ടയം (160), കാസര്‍കോട് (133), കോഴിക്കോട് (131), പത്തനംതിട്ട (118), തൃശൂര്‍ (93), മലപ്പുറം (91), ആലപ്പുഴ (87), കണ്ണൂര്‍ (74), കൊല്ലം (65), പാലക്കാട് (58), ഇടുക്കി (44), വയനാട് (18).

സമ്പര്‍ക്ക രോഗികകള്‍

തിരുവനന്തപുരം (299), എറണാകുളം (135), കോട്ടയം (158), കാസര്‍കോട് (118), കോഴിക്കോട് (122), പത്തനംതിട്ട (97), തൃശൂര്‍ (90), മലപ്പുറം (85), ആലപ്പുഴ (83), കണ്ണൂര്‍ (64), കൊല്ലം (55), പാലക്കാട് (50), ഇടുക്കി (20), വയനാട് (15).

തിരുവനന്തപുരം (15), എറണാകുളം (10), കോഴിക്കോട് (4), കണ്ണൂര്‍ (3), കൊല്ലം (2), കാസര്‍കോട് (2), പത്തനംതിട്ട (1), കോട്ടയം (1), തൃശൂര്‍ (1), പാലക്കാട് (1), എന്നിവിടങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 4 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

രോഗമുക്തി നേടിയവര്‍

തിരുവനന്തപുരം (343), കൊല്ലം (81), പത്തനംതിട്ട (36), ആലപ്പുഴ (212), കോട്ടയം (117), ഇടുക്കി (22), എറണാകുളം (209), തൃശൂര്‍ (145), പാലക്കാട് (68), മലപ്പുറം (210), കോഴിക്കോട് (186), വയനാട് (17), കണ്ണൂര്‍ (137), കാസര്‍കോട് (167).

വിവിധ ജില്ലകളിലായി 1,92,168 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,74,135 പേര്‍ വീടുകളിലും 18,033 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1703 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 30,342 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വൈലന്‍സ്, പൂള്‍ഡ് സെന്‍റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്‍റിജന്‍ അസെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 17,55,568 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,80,540 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

എട്ട് പുതിയ ഹോട്ട് സ്‌പോട്ടുകള്‍

തൃശൂര്‍ മേലൂര്‍ (കണ്ടെയ്‌ൻമെന്‍റ് സോണ്‍ സബ് വാര്‍ഡ് 3, 4, 5), നെന്മണിക്കര (സബ് വാര്‍ഡ് 1, 2), തളിക്കുളം (വാര്‍ഡ് 3), കോട്ടയം ജില്ലയിലെ കുറിച്ചി (1), ഉഴവൂര്‍ (8), വയനാട് ജില്ലയിലെ അമ്പലവയല്‍ (സബ് വാര്‍ഡ് 6), ആലപ്പുഴ ജില്ലയിലെ ചെന്നിത്തല (സബ് വാര്‍ഡ് 1, 13), കൊല്ലം ജില്ലയിലെ മൈലം (7) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

14 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി

പാലക്കാട് ജില്ലയിലെ തിരുവേഗപ്പുറ (വാര്‍ഡ് 8), തച്ചനാട്ടുകര (6), വടക്കാഞ്ചേരി (8), തെങ്കര (1, 16, 17), പത്തനംതിട്ട ജില്ലയിലെ കുറ്റൂര്‍ (സബ് വാര്‍ഡ് 10), കോട്ടനാട് (8, 12, 13 (സബ് വാര്‍ഡ്), താന്നിത്തോട് (6), കൊല്ലം ജില്ലയിലെ മേലില (9), പേരയം (12), കോട്ടയം ജില്ലയിലെ മുളക്കുളം (3), കാസര്‍കോട് ജില്ലയിലെ കുമ്പഡാജെ (9), തൃശൂര്‍ ജില്ലയിലെ മുളങ്കുന്നത്തുകാവ് (സബ് വാര്‍ഡ് 3), വയനാട് ജില്ലയിലെ തിരുനെല്ലി (8, 9, 11, 12, 14, 17), ആലപ്പുഴ ജില്ലയിലെ നെടുമുടി (2) എന്നീ പ്രദേശങ്ങളെയാണ് കണ്ടെയ്‌ൻമെന്‍റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ സംസ്ഥാനത്തെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 569 ആയി.

Last Updated : Sep 3, 2020, 7:35 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.