ETV Bharat / city

കേരള കോണ്‍ഗ്രസിനുള്ളിലെ തമ്മില്‍ തല്ല്; തര്‍ക്കം പരിഹരിക്കാന്‍ ചര്‍ച്ച തുടരുമെന്ന് ഉമ്മന്‍ ചാണ്ടി

author img

By

Published : Jul 24, 2019, 5:14 PM IST

Updated : Jul 25, 2019, 7:52 AM IST

തര്‍ക്കം പരിഹരിക്കാന്‍ ഇന്ന് കെപിസിസി ആസ്ഥാനത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്‍റ്  മുല്ലപ്പള്ളി രാമചന്ദ്രന്‍, എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി എന്നിവര്‍ യോഗം ചേര്‍ന്നിരുന്നു.

കേരള കോണ്‍ഗ്രസിനുള്ളിലെ തമ്മില്‍ തല്ല്; തര്‍ക്കം പരിഹരിക്കാന്‍ ചര്‍ച്ച തുടരുമെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: കേരള കോണ്‍ഗ്രസിനുള്ളിലെ ജോസഫ് വിഭാഗവും ജോസ് കെ മാണി വിഭാഗവും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ ചര്‍ച്ച തുടരുമെന്ന് ഉമ്മന്‍ ചാണ്ടി. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തെ ചൊല്ലിയാണ് ഇരുവിഭാഗവും തമ്മില്‍ ഇപ്പോള്‍ തര്‍ക്കം നടക്കുന്നത്. തര്‍ക്കം പരിഹരിക്കാന്‍ ഇന്ന് കെപിസിസി ആസ്ഥാനത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി എന്നിവര്‍ യോഗം ചേര്‍ന്നെങ്കിലും ഒരു തീരുമാനത്തിലെത്താതെയാണ് യോഗം പിരിഞ്ഞത്. എന്നാല്‍ പരിഹാര ചര്‍ച്ചകള്‍ തുടരുമെന്ന് ഉമ്മന്‍ ചാണ്ടി അറിയിച്ചു.

അതേ സമയം യുഡിഎഫിനുള്ളിലെ തമ്മിലടി വരും ദിവസങ്ങളില്‍ രൂക്ഷമാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഐക്യ ജനാധിപത്യ മുന്നണിക്ക് രണ്ട് കേരള കോണ്‍ഗ്രസ് വിഭാഗങ്ങളേയും ഉള്‍പ്പെടുത്തിക്കൊണ്ട് മുന്നോട്ട് പോകാന്‍ പ്രയാസമായിരിക്കുമെന്നും കോടിയേരി പറഞ്ഞു.

Intro:കേരള കോൺഗ്രസ് തർക്കം പരിഹരിക്കാൻ ചർച്ച തുടരുമെന്ന് ഉമ്മൻ ചാണ്ടി. നിലവിൽ നിലനിൽക്കുന്ന പ്രതിസന്ധി പരിഹരിക്കാൻ ചർച്ച തുടരേണ്ട സാഹചര്യത്തിലാണ് ഇന്നത്തെ കോട്ടയം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നിന്നും വിട്ടനിന്നതെന്നും ഉമ്മൻ ചാണ്ടി തിരുവനന്തപുരത്ത് പറഞ്ഞു. അതേ സമയം തമ്മിലടി വരും ദിവസങ്ങളിൽ രൂക്ഷമാകുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചു.

Body:കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയാണ് കേരള കോൺഗ്രസിൽ തർക്കം വീണ്ടും മൂർച്ഛിച്ചത്. തർക്കം പരിഹരിക്കാൻ ഇന്ന് കെ.പി.സി.സി ആസ്ഥാനത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി എന്നിവർ യോഗം ചേർന്നു. ഒരു തീരുമാനത്തിലെത്താതെയാണ് യോഗം പിരിഞ്ഞതെങ്കിലും പരിഹാരത്തിന് ചർച്ചകൾ തുടരുമെന്ന് ഉമ്മൻ ചാണ്ടി അറിയിച്ചു.

ബൈറ്റ്
ഉമ്മൻ ചാണ്ടി.

അതേ സമയം യു.ഡി.എഫിനകത്തെ തമ്മിലടി വരും ദിവസങ്ങളിൽ രൂക്ഷമാകുമെന്ന് സി പി എം സംസഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഐക്യജനാധിപത്യ മുന്നണി എന്ന നിലയിൽ രണ്ട് കേരള കോൺഗ്രസിനെ ഉൾപ്പെടുത്തി മുന്നോട്ടു പോകാൻ പ്രയാസമായിരിക്കുമെന്നും കോടിയേരി വ്യക്തമാക്കി.

ബൈറ്റ്
കോടിയേരി.

ഇ ടി വി ഭാ ര ത്
തിരുവനന്തപുരം

Conclusion:
Last Updated : Jul 25, 2019, 7:52 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.