തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതി അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന്‍റെ ഭാഗമായി തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ പരത്തുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. ഫേസ്‌ബുക്കിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
- " class="align-text-top noRightClick twitterSection" data="">
പൊതുസമൂഹം ഇത്തരക്കാരുടെ പൊള്ളത്തരം തിരിച്ചറിയും. കേരളത്തിന്‍റെ ഗതാഗത മേഖലയില്‍ മാത്രമല്ല, സമഗ്ര വികസനത്തിന് തന്നെ മുതല്‍ക്കൂട്ടാകുന്നതാണ് സില്‍വര്‍ലൈന്‍. സുസ്ഥിരവും സുരക്ഷിതവുമായ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വയ്ക്കാനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്തിയ ചരിത്രമാണ് കേരളത്തിനുള്ളത്.
ഒന്നിച്ച് പ്രവർത്തിക്കാമെന്ന് മുഖ്യമന്ത്രി
സില്‍വര്‍ലൈന്‍ പദ്ധതിയിലും ഇത് ആവര്‍ത്തിക്കും. വസ്‌തുതകള്‍ മനസിലാക്കി പദ്ധതിയുടെ വിജയത്തിനായി നമുക്ക് ഒരുമിച്ച് പരിശ്രമിക്കാമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. സില്‍വര്‍ലൈന്‍ പദ്ധതി സംബന്ധിച്ച് പിആര്‍ഡി തയാറാക്കിയ വീഡിയോയും മുഖ്യമന്ത്രി ഫേസ്‌ബുക്കില്‍ പങ്ക് വച്ചിട്ടുണ്ട്.
പദ്ധതി സംബന്ധിച്ചും ഇത് മൂലമുണ്ടാകുന്ന നേട്ടങ്ങള്‍ വ്യക്തമാക്കിയുമാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. പദ്ധതിയിലെ എതിര്‍പ്പ് ഇല്ലാതാക്കുന്നതിനും ജനങ്ങളിലെ തെറ്റിധാരണ മാറുന്നതിനും വ്യപക പ്രചരണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
Also read: 'പിണറായിയെ കണ്ട് പഠിക്കേണ്ട കാര്യമില്ല'; ശശി തരൂരിനെതിരെ വീണ്ടും കെ മുരളീധരൻ