തിരുവനന്തപുരം: ലക്ഷദ്വീപ് നിവാസികൾക്ക് ഐക്യദാർഢ്യം അർപ്പിച്ച് കേരള നിയമസഭ പ്രമേയം പാസാക്കും. ദ്വീപ് പ്രശ്‌നത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് നാളെ പ്രമേയം അവതരിപ്പിക്കുക. ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്ററെ തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നും ദ്വീപ് ജനതയുടെ ആശങ്ക അടിയന്തരമായി പരിഹരിക്കണമെന്നും കേരള നിയമസഭ പ്രമേയത്തിലൂടെ ആവശ്യപ്പെടും. പ്രത്യേക പ്രമേയത്തെ പ്രതിപക്ഷവും അനുകൂലിക്കും.
Read more: 'ലക്ഷദ്വീപുകാര്‍ സഹോദരങ്ങള്‍';നിയമസഭ പൊതു പ്രമേയം അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി
അതേ സമയം, ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ നാളെ തുടക്കമിടും. ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത നന്ദിപ്രമേയ ചർച്ച ആരംഭിക്കുന്നത്. പ്രതിപക്ഷം അടിയന്തര പ്രമേയം കൊണ്ടുവന്നില്ലെങ്കിൽ ലക്ഷദ്വീപ് പ്രമേയത്തോടെയാകും നാളെ സഭ നടപടികള്‍ തുടങ്ങുക.