തിരുവനന്തപുരം: കോഴിക്കോട് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രണ്ടു സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ യു.എ.പി.എ ചുമത്തിയ തീരുമാനം സർക്കാർ പുന:പരിശോധിച്ചേക്കും. സി.പി.എമ്മില്‍ ഉള്‍പ്പടെ പ്രതിഷേധം ശക്തമായതിനെ തുടർന്നാണ് സർക്കാർ നീക്കം.
യു.എ.പി.എ ചുമത്തിയ കേസുകളിൽ പ്രോസിക്യൂഷൻ നടപടികൾക്ക് സർക്കാർ നിയോഗിച്ച യു.എ.പി.എ അതോറിറ്റിയുടെ അനുമതി ആവശ്യമാണ്. ഇത് നൽകാതിരിക്കാനാണ് സർക്കാർ നീക്കം. റിട്ടയേർഡ് ഹൈക്കോടതി ജഡ്ജിയാണ് അതോറിറ്റി അധ്യക്ഷൻ. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം യു.എ.പി.എ ചുമത്തിയ നിരവധി കേസുകളിൽ പ്രോസിക്യൂഷന് അനുമതി നിഷേധിച്ചിരുന്നു.
വിദ്യാർഥികൾക്കെതിരെ യു.എ.പി.എ ചുമത്തിയതിനെതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, സി.പി.എം കോഴിക്കോട് ജില്ലാ നേതൃത്വം, വിവിധ ഇടതു മുന്നണി നേതാക്കൾ ഉൾപ്പടെ രംഗത്ത് വന്നിരുന്നു.