തിരുവനന്തപുരം: വന്ദേ ഭാരത് മിഷന്‍റെ രണ്ടാം ഘട്ടത്തിന്‍റെ ഭാഗമായി പ്രവാസികളുമായി രണ്ടു വിമാനങ്ങൾ ഇന്ന് തലസ്ഥാനത്തെത്തും. റഷ്യയിൽ നിന്നും കുവൈത്തിൽ നിന്നുമാണ് വിമാനങ്ങളെത്തുക. 106 യാത്രക്കാരുമായി റഷ്യയിൽ നിന്നുള്ള വിമാനം രാത്രി 8.30 ന് തിരുവനന്തപുരത്തെത്തും. രാത്രി 9.25 ന് എത്തുന്ന കുവൈത്ത് വിമാനത്തില്‍ 166 യാത്രക്കാരാണ് ഉണ്ടാവുക.
അതേസമയം തിരുവനന്തപുരത്ത് നിന്ന് ജമ്മു കശ്‌മീരിലെ ഉദംപൂരിലേക്കുള്ള ട്രെയിൻ ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് പുറപ്പെടും.