തിരുവനന്തപുരം: കളമശേരി മെഡിക്കൽ കോളജിൽ കൊവിഡ് രോഗി മതിയായ ചികിത്സ ലഭിക്കാതെ മരിച്ച സംഭവത്തിൽ ആരോഗ്യ വകുപ്പ് സെക്രട്ടറിയോട് സമഗ്ര റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. മൂന്നാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. ആരോഗ്യ സെക്രട്ടറി കൂടാതെ കളമശേരി മെഡിക്കൽ കോളജ് പ്രിൻസിപ്പലും മൂന്നാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം. സംഭവുമായി ബന്ധപ്പെട്ട് പുറത്തുവന്ന ശബ്ദരേഖകളും പരിശോധിച്ചു. ആരോപണങ്ങൾ ഗുരുതര സ്വഭാവത്തിലുള്ളതാണെന്നും കമ്മിഷൻ വിലയിരുത്തി. കേസ് നവംബർ 21ന് പരിഗണിക്കും. പൊതുപ്രവർത്തകനായ നൗഷാദ് തെക്കയിൽ സമർപ്പിച്ച പരാതിയിലാണ് മനുഷ്യാവകാശ കമ്മിഷൻ നടപടി.
കളമശേരിയിലെ കൊവിഡ് രോഗിയുടെ മരണം; ആരോഗ്യ സെക്രട്ടറിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് മനുഷ്യാവാകാശ കമ്മിഷൻ - death of covid patient
മൂന്നാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യ വകുപ്പ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.
![കളമശേരിയിലെ കൊവിഡ് രോഗിയുടെ മരണം; ആരോഗ്യ സെക്രട്ടറിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് മനുഷ്യാവാകാശ കമ്മിഷൻ kalamassery medical collage കളമശേരി മെഡിക്കല്‍ കോളജ് കൊവിഡ് രോഗിയുടെ മരണം death of covid patient Human Rights Commission](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9259603-thumbnail-3x2-k.jpg?imwidth=3840)