തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പരിഗണിക്കേണ്ട സാഹചര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. എന്നാല്‍ ഗൗരവമായി ആലോചിക്കേണ്ടി വരും. ഇങ്ങനെ ഒരു അഭിപ്രായം സര്‍ക്കാരിന് മുന്നിലുണ്ട്. ഇതിന്‍റെ എല്ലാവശവും പരിഗണിച്ച ശേഷമേ സര്‍ക്കാര്‍ ഇക്കര്യത്തില്‍ തീരുമാനമെടുക്കുകയുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് രോഗികളുടെ എണ്ണം ആയിരം കടക്കുകയും ദിനം പ്രതിയുള്ള സമ്പര്‍ക്ക കേസില്‍ വന്‍ വര്‍ധനയുണ്ടാവുകയും ചെയ്ത സാഹചര്യത്തിലാണ് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ എന്ന നിര്‍ദേശം സര്‍ക്കാരിന് മുന്നിലെത്തിയിരിക്കുന്നത്.
സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചേക്കും - പിണറായി വിജയൻ
വിഷയത്തില്‍ ചര്‍ച്ച നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.