ETV Bharat / city

പൗരത്വ നിയമഭേദഗതി; സഭയ്ക്കുള്ളിലും പ്രതിപക്ഷം പ്രതിഷേധിക്കും

author img

By

Published : Jan 28, 2020, 11:44 AM IST

സഭാ സമ്മേളനം നടക്കുന്നതിന് മുമ്പായി യുഡിഎഫ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം ചേരും

പൗരത്വ പ്രതിഷേധം: നിയമ സഭയ്ക്കുളളിലേക്കും വ്യാപിപ്പിക്കാനൊരുങ്ങി പ്രതിപക്ഷം  Citizenship protest: Opposition ready to expand into the legislature
പൗരത്വ പ്രതിഷേധം: നിയമ സഭയ്ക്കുളളിലേക്കും വ്യാപിപ്പിക്കാനൊരുങ്ങി പ്രതിപക്ഷം

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം സഭയ്ക്കുളളിലേക്കും വ്യാപിപ്പിക്കാനൊരുങ്ങി പ്രതിപക്ഷം. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപനത്തിനായി നിയമസഭയില്‍ എത്തുമ്പോള്‍ പ്രതിഷേധിക്കാനാണ് യുഡിഎഫ് നീക്കം. സഭാ സമ്മേളനം നടക്കുന്നതിന് മുമ്പായി യുഡിഎഫ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം ചേരും. ഈ യോഗത്തില്‍ പ്രതിഷേധം ഏത് രീതിയില്‍ വേണമെന്ന തീരുമാനമെടുക്കും. രാവിലെ എട്ട് മണിക്കാണ് യോഗം. ഗവര്‍ണറെ പിന്‍വലിക്കണമെന്ന പ്രമേയത്തിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇത് സ്‌പീക്കറുടെ പരിഗണനയിലാണ്.

വെള്ളിയാഴ്‌ച്ച ചേരുന്ന കാര്യോപദേശക സമിതിയാകും ഈ നോട്ടീസില്‍ അന്തിമ തീരുമാനമെടുക്കുക. ഇത് ഉള്‍പ്പെടെ സാധ്യമായ രീതിയിലെല്ലാം പ്രതിഷേധിക്കണമെന്ന കണക്കുകൂട്ടലിലാണ് പ്രതിപക്ഷം. മനുഷ്യ മഹാശൃംഖല അടക്കം സംഘടിപ്പിച്ച് പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ മുന്നലെത്തിയ ഇടതു മുന്നണിയെ വെട്ടിലാക്കുന്ന നടപടിയാണ് പ്രതിപക്ഷ നേതാവാവിന്‍റെ ഗവര്‍ണറെ പിന്‍വലിക്കണമെന്ന പ്രമേയം.

നിരന്തരം സര്‍ക്കാരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നുണ്ടെങ്കിലും ഭരണമുന്നണി ഗവര്‍ണര്‍ക്കതിരെ ഒരു മൃദുസമീപനമാണ് സ്വീകരിക്കുന്നതന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. ഗവര്‍ണര്‍ക്കെതിരായ പ്രമേയം അനുകൂലിച്ചില്ലെങ്കില്‍ ഈ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് ജനങ്ങള്‍ക്ക് മുന്നില്‍ തെളിയിക്കാന്‍ പ്രതിപക്ഷത്തിനാകും. ഇക്കാര്യത്തില്‍ ഗവര്‍ണറുമായി നേരിട്ട് ഒരു ഏറ്റുമുട്ടല്‍ വേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം. എല്‍ഡിഎഫിന്‍റെ മനുഷ്യ മഹാശൃംഖലയില്‍ തങ്ങളുടെ അണികള്‍ പങ്കെടുത്തതടക്കമുള്ള ക്ഷീണം ഈ നിയമസഭാ സമ്മേളനത്തിലെ പ്രതിഷേധത്തിലൂടെ മറികടക്കാനാണ് യുഡിഎഫ് ലക്ഷ്യം.

Intro:പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം നിയമസഭയിലും തുടരാന്‍ യുഡിഎഫ്.
Body:നിയമസഭാ സമ്മേളനം നാളെ തുടങ്ങുമ്പോള്‍ മുതല്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം സഭയ്ക്കുളളിലേക്കും വ്യാപിപ്പിക്കാനാണ് പ്രതിപക്ഷം തയാറെടുക്കുന്നത്. പൗരത്വ ഭേദഗതിയെ അനുകൂലിക്കുന്ന ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നാളെ നയപ്രഖ്യാപനത്തിനായി നിയമസഭയില്‍ എത്തുമ്പോള്‍ പ്രതിഷേധിക്കാനാണ് യുഡിഎഫ് നീക്കം. നാളെ യുഡിഎഫ് പാര്‍ലമെന്റിറി പാര്‍ട്ടി യോഗം ചേരുന്നുണ്ട്്. ഈ യോഗത്തില്‍ പ്രതിഷേധം ഏത് രീതിയില്‍ വേണമെന്ന തീരുമാനമെടുക്കും. രാവിലെ എട്ട് മണിക്കാണ് യോഗം ചേരുക. ഗവര്‍ണ്ണറെ പിന്‍വലിക്കണമെന്ന പ്രമേയത്തിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇത് സ്പീക്കറുടെ പരിഗണനയിലാണുള്ളത്. വെള്ളിയാഴ്ച ചേരുന്ന കാര്യോപദേശക സമിതിയാകും ഈ നോട്ടീസില്‍ അന്തിമ തീരുമാനമെടുക്കുക. ഇത് ഉള്‍പ്പെടെ സാധ്യമായ രീതിയിലെല്ലാം പ്രതിഷേധമെന്ന കണക്കുകൂട്ടലിലാണ് പ്രതിപക്ഷം. മനുഷ്യ മഹാശൃംഖല അടക്കം സംഘടിപ്പിച്ച് പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ മുന്നലെത്തിയ ഇടതു മുന്നണിയെ വെട്ടിലാക്കുന്ന നടപടിയാണ് പ്രതിപക്ഷ നേതാവാവിന്റെ ഗവര്‍ണ്ണറെ പിന്‍വലിക്കണമെന്ന പ്രമേയം. നിരന്തരം സര്‍ക്കാറുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നുണ്ടെങ്കിലും ഭരണമുന്നണി ഗവര്‍ണ്ണര്‍ക്കതിരെ ഒരു മൃദുസമീപനമാണ് സ്വീകരിക്കുന്നതന്നാണ് പ്രതിപക്ഷ ആരോപണ. ഗവര്‍ണ്ണര്‍ക്കെതിരായ പ്രമേയം അനുകൂലിച്ചില്ലെങ്കില്‍ ഈ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് ജനങ്ങള്‍ക്ക് മുന്ന്ില്‍ തളിയിക്കാന്‍ പ്രതിപക്ഷത്തിനാകും. ഇക്കാര്യത്തില്‍ ഗവര്‍ണ്ണറുമായി നേരിട്ട് ഒരു ഏറ്റുമുട്ടല്‍ വേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം. എല്‍ഡിഎഫിന്റെ മനുഷ്യ മഹാ ശൃംഖലയില്‍ തങ്ങളുടെ അണികള്‍ പങ്കെടുത്തതടക്കമുള്ള ക്ഷീണം ഈ നിയമസഭാ സമ്മേളനത്തിലെ പ്രതിഷേധത്തിലൂടെ മറികടക്കാനാണ് യുഡിഎഫ് ലക്ഷ്യം.
Conclusion:

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.