ETV Bharat / city

Private lab sealed over wrong covid result : കൊവിഡ്‌ ഫലം തെറ്റിച്ച്‌ നല്‍കിയ സ്വകാര്യ ലാബ്‌ പൂട്ടിച്ചു; യുവാവിന് 85000 രൂപ നഷ്‌ടം - Private lab sealed over wrong covid result

Private lab sealed over wrong covid result : തെറ്റായ കൊവിഡ് പരിശോധനാഫലം നൽകിയ ആറ്റിങ്ങലിലെ സ്വകാര്യ ലാബ് നഗരസഭ അധികൃതര്‍ പൂട്ടിച്ചു. കിഴക്കേ നാലുമുക്ക് അയിലം റോഡിലെ നദാനിയാസ് ഡയഗ്‌നോസ്‌റ്റിക്‌ ക്ലിനിക്കാണ് പൂട്ടിച്ചത്.

Private lab sealed over wrong covid result  കൊവിഡ്‌ ഫലം തെറ്റിച്ച്‌ നല്‍കിയ സ്വകാര്യ ലാബ്‌ പൂട്ടിച്ചു
Private lab sealed over wrong covid result : കൊവിഡ്‌ ഫലം തെറ്റിച്ച്‌ നല്‍കിയ സ്വകാര്യ ലാബ്‌ പൂട്ടിച്ചു; യുവാവിന് 85000 രൂപ നഷ്‌ടം
author img

By

Published : Dec 24, 2021, 4:23 PM IST

തിരുവനന്തപുരം : തെറ്റായ കൊവിഡ് പരിശോധനാഫലം നൽകിയ ആറ്റിങ്ങലിലെ സ്വകാര്യ ലാബ് നഗരസഭ അധികൃതര്‍ പൂട്ടിച്ചു. കിഴക്കേ നാലുമുക്ക് അയിലം റോഡിലെ നദാനിയാസ് ഡയഗ്‌നോസ്‌റ്റിക്‌ ക്ലിനിക്കാണ് പൂട്ടിയത്. അവനവഞ്ചേരി സ്വദേശി അരുൺ നല്‍കിയ പരാതിയിന്‍മേലാണ് നടപടി.

Private lab sealed over wrong covid result : വിദേശ യാത്രയുടെ ഭാഗമായി അരുണ്‍ 21ന് കൊവിഡ് പരിശോധനക്കെത്തിയിരുന്നു. അരുണിന്‌ ആദ്യം കോവിഡ് നെഗറ്റീവ് എന്നാണ് സ്ഥാപനം രേഖാമൂലം അറിയിച്ചത്. ഇതനുസരിച്ച് 25ന് വിദേശത്തേക്കു പോകാൻ 85000 രൂപ ചെലവിട്ട് അരുൺ വിമാന ടിക്കറ്റ് ബുക്ക് ചെയ്‌തിരുന്നു.

എന്നാൽ രാത്രി പത്തുമണിയോടെ സ്ഥാപനത്തിൽ നിന്നും അരുണിനെ ഫോണിൽ വിളിച്ച് ഫലം പോസിറ്റീവ് ആണെന്ന് അറിയിച്ചു. ആദ്യം ലഭിച്ച ഫലവുമായി അരുൺ നേരിട്ട് ലാബിൽ എത്തിയതോടെ അധികൃതർ പരിശോധനാഫലം വാങ്ങി നശിപ്പിക്കാനൊരുങ്ങി. ഇതേ തുടർന്നാണ് അരുൺ പരാതി നൽകിയത്‌.

അതേസമയം ലാബിന് പ്രവർത്തനാനുമതി നൽകിയിരുന്നില്ലെന്ന് ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്‌സണ്‍ എസ് കുമാരി വ്യക്തമാക്കി.

Also Read : '23 വർഷത്തെ യാത്ര അവിസ്മരണീയമാക്കിയ ഏവര്‍ക്കും നന്ദി' ; വിരമിക്കല്‍ പ്രഖ്യാപനവുമായി ഹര്‍ഭജന്‍

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.