ETV Bharat / city

ഉദ്യോഗാര്‍ഥികളുടെ സമരത്തിന് പിന്നില്‍ കോണ്‍ഗ്രസും ബിജെപിയുമെന്ന് എ. വിജയരാഘവൻ - പിഎസ്‌സി വാര്‍ത്തകള്‍

കടലാസിന്‍റെ വില പോലുമില്ലാത്ത കാര്യങ്ങളാണ് കോൺഗ്രസ് ഉയർത്തുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ.

A Vijayaragavan on psc strike  A Vijayaragavan news  psc strike news  പിഎസ്‌സി വാര്‍ത്തകള്‍  എ.വിജയരാഘവൻ
ഉദ്യോഗാര്‍ഥികളുടെ സമരത്തിന് പിന്നില്‍ കോണ്‍ഗ്രസും ബിജെപിയുമെന്ന് എ. വിജയരാഘവൻ
author img

By

Published : Feb 10, 2021, 6:15 PM IST

Updated : Feb 10, 2021, 7:33 PM IST

തിരുവനന്തപുരം: പിഎസ്‌സി ഉദ്യോഗാർഥികളുടെ സമരം ബിജെപിയും കോൺഗ്രസും ചേർന്ന് നടത്തുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ. കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് പിഎസ്‌സിയിൽ ജോലി ലഭിക്കണമെങ്കിൽ കൈക്കൂലി നൽകണമായിരുന്നു. അത് ഇടതുസർക്കാർ ഒഴിവാക്കിയെന്നും എ.വിജയരാഘവന്‍ പറഞ്ഞു.

ഉദ്യോഗാര്‍ഥികളുടെ സമരത്തിന് പിന്നില്‍ കോണ്‍ഗ്രസും ബിജെപിയുമെന്ന് എ. വിജയരാഘവൻ

സുതാര്യമായാണ് എല്ലാ നടപടികളും സർക്കാർ സ്വീകരിക്കുന്നത്. ബിജെപിയുമായി ചേർന്ന് സർക്കാരിനെതിരെ യുഡിഎഫ് അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിക്കുകയാണ്. ഇടതു സർക്കാരിനെ ദുർബലപ്പെടുത്തുക എന്ന അജണ്ട മാത്രമാണ് കോൺഗ്രസിനും യുഡിഎഫിനുമുള്ളത്. അതിനായി അവർ ബിജെപിയുമായി കൂട്ടുകൂടുന്നു. കടലാസിന്‍റെ വില പോലുമില്ലാത്ത കാര്യങ്ങളാണ് കോൺഗ്രസ് ഉയർത്തുന്നത്. എൻസിപി മുന്നണി വിടുമെന്ന് ടി.പി പീതാംബരൻ പറഞ്ഞിട്ടില്ലെന്നും എ.വിജയരാഘവൻ പറഞ്ഞു.

Last Updated : Feb 10, 2021, 7:33 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.