പാലക്കാട്: കാട് വെട്ടാനും, തോട് കീറാനും മാത്രമല്ല നല്ല ജൈവ പച്ചക്കറികൾ ഉല്‍പാദിപ്പിക്കാനും കഴിയുമെന്ന് തെളിയിക്കുകയാണ് പാലക്കാട് തൃത്താല ഉള്ളന്നൂരിലെ തൊഴിലുറപ്പ് തൊഴിലാളികൾ. പാലക്കാട് തൃത്താല ഉള്ളനൂരിലുള്ള സൂര്യഗാന്ധി തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിലാണ് പച്ചക്കറികൃഷി ചെയ്‌തത്.
തൊഴിലുറപ്പ് തൊഴിലാളികളുടെ പച്ചക്കറി കൃഷി വിളവെടുത്തപ്പോൾ ലഭിച്ചത് നൂറുമേനി. തൃത്താല മുടവന്നൂർ സ്വദേശി നാരായണൻ കുട്ടിയുടെ പാട്ടത്തിനെടുത്ത മൂന്ന് ഏക്കർ സ്ഥലത്താണ് തൊഴിലുറപ്പ് തൊഴിലാളികൾ വിഷരഹിത പച്ചക്കറികൾ വിളയിച്ചെടുത്തത്. വെള്ളരി, വെണ്ട, കുമ്പളം, പയർ, ചീര, തണ്ണിമത്തൻ, പാവയ്‌ക്ക, മത്തൻ എന്നിവയാണ് പ്രധാനമായും കൃഷിയിറക്കിയത്. നാട്ടുകാരുടെയും തൊഴിലുറപ്പ് തൊഴിലാളികളുടേയും തൃത്താല പഞ്ചായത്ത് അധികൃതരുടേയും സാന്നിധ്യത്തിൽ ഉത്സവാന്തരീക്ഷത്തിലായിരുന്നു വിളവെടുപ്പ് നടന്ന്.