ETV Bharat / city

കാളികാവ് പുല്ലങ്കോട് എസ്റ്റേറ്റിൽ ഒറ്റയാനിറങ്ങി - കാളികാവ് പുല്ലങ്കോട് എസ്റ്റേറ്റ്

2016 ജനുവരി മാസത്തിൽ എസ്റ്റേറ്റിലൂടെ നാട്ടിലിറങ്ങിയ കാട്ടാനയുടെ അക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു.

wild elephant issue in malappuram  wild elephant issue  malappuram news  മലപ്പുറം കാട്ടാന  കാട്ടാന വാര്‍ത്തകള്‍  കാളികാവ് പുല്ലങ്കോട് എസ്റ്റേറ്റ്  മലപ്പുറം വാര്‍ത്തകള്‍
കാളികാവ് പുല്ലങ്കോട് എസ്റ്റേറ്റിൽ ഒറ്റയാനിറങ്ങി
author img

By

Published : Aug 15, 2020, 2:49 AM IST

മലപ്പുറം: പ്രദേശവാസികളെ ആശങ്കയിലാക്കി കാളികാവ് പുല്ലങ്കോട് എസ്‌റ്റേറ്റിൽ ഒറ്റയാനിറങ്ങി. രാവിലെ ടാപ്പിംഗിനെത്തിയ തൊഴിലാളികളാണ് കാട്ടാനയെ കണ്ടത്. എസ്റ്റേറ്റിന് മുകളിലെ വനത്തിൽ കടുങ്ങിയ കാട്ടാന നാട്ടുകാർക്കും തൊഴിലാളികൾക്കും ഭീഷണിയായി. കഴിഞ്ഞ ഏതാനും ദിവസമായി കാട്ടാന പകൽ സമയത്ത് പോലും പുല്ലങ്കോട് എസ്റ്റേറ്റിൽ എത്തുന്നുണ്ട്.

കാളികാവ് പുല്ലങ്കോട് എസ്റ്റേറ്റിൽ ഒറ്റയാനിറങ്ങി

കണ്ണത്ത് - ചേനപ്പാടി മലവാരങ്ങളിൽ നിന്നാണ് കാട്ടാന പുല്ലങ്കോട് എസ്റ്റേറ്റിന്‍റെ മുകൾ ഭാഗത്തെ വനത്തിൽ എത്തിയത്. അടക്കാക്കുണ്ട് ഭാഗത്തെ 52 ഏരിയയിലാണ് വ്യാഴാഴ്ച രാവിലെ തൊഴിലാളികൾ ഒറ്റയാനെ കണ്ടത്. ഏതാനും ദിവസം മുമ്പ് കാട്ടാനയുടെ മുന്നിൽ തൊഴിലാളികൾ അകപ്പെട്ടിരുന്നു. പുല്ലങ്കോട് എസ്റ്റേറ്റിന് ചുറ്റും സോളാർ വേലി സ്ഥാപിച്ചിരുന്നു എങ്കിലും ഇതെല്ലാം തകർത്താണ് എസ്റ്റേറ്റിലൂടെ കാട്ടാന ചെങ്കോട് മലവാരത്തിൽ എത്തിയത്.

സന്ധ്യയാകുന്നതോടെ വനത്തിൽ നിന്ന് എസ്റ്റേറ്റിലേക്ക് ഇറങ്ങുകയാണ് പതിവ്. നേരം പുലരുന്നതോടെ വനത്തിലേക്ക് തന്നെ തിരികെ പോകും. എന്നാൽ അടുത്തിടെ രാവിലെ ടാപ്പിംഗ് തൊഴിലാളികൾ ജോലിക്കെത്തുംമ്പോഴും ഒറ്റയാൻ വനത്തിലേക്ക് കേറി പോകാതെ നിൽക്കുകയാണ്. 2016 ജനുവരി മാസത്തിൽ എസ്റ്റേറ്റിലൂടെ നാട്ടിലിറങ്ങിയ കാട്ടാനയുടെ അക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. നാട്ടിൽ നിന്ന് തിരിച്ച് കാട്ടിലേക്ക് എസ്റ്റേറ്റിലൂടെ കേറുമ്പോഴാണ് ഫീൽഡ് ഓഫിസറായിരുന്ന ആളെ താമസ്ഥലത്തിന്‍റെ മുറ്റത്ത് വെച്ച് കുത്തി കൊലപ്പെടുത്തിയത്. ഈ നടുക്കുന്ന ഓർമയിലാണ് തൊഴിലാളികളും മാനേജ്‌മെന്‍റും. തൊഴിലാളികൾ നേരം പുലർന്നതിന് ശേഷം കൂട്ടത്തോടെ മാത്രമേ ജോലിക്ക് പോകാവൂ എന്ന് മാനേജ്‌മെന്‍റ് നിർദേശിച്ചിട്ടുണ്ട്. ഇനിയൊരു ദുരന്തം ഉണ്ടാകുന്നതിന് മുമ്പ് ആനയെ കാട്ടിനുള്ളിലേക്ക് തുരത്താൻ വനം വകുപ്പ് നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.