മലപ്പുറം: യുവതിയോട് ലൈംഗിക അതിക്രമത്തിന് മുതിർന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരൂർക്കാട് സ്വദേശി മുർശിദിനെയാണ് (26) യുവതിയുടെ പരാതി പ്രകാരം മങ്കട പൊലീസ് അറസ്റ്റ് ചെയ്തത്. ഉച്ചയ്‌ക്ക് തിരൂർക്കാടുളള സ്ഥാപനത്തിൽ യുവതിയും മാതാവും എത്തിയപ്പോഴാണ് പ്രതി യുവതിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയത്. യുവതി ശക്തമായി പ്രതികരിച്ചതിനെത്തുടർന്ന് പ്രതി ഓടി രക്ഷപ്പെട്ടു. തുടർന്ന് ഉടൻ തന്നെ യുവതി മാതാവുമായി മങ്കട പൊലീസ് സ്റ്റേഷൻ വന്ന് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
യുവതിയോട് അപമര്യാദയായി പെരുമാറിയ യുവാവ് അറസ്റ്റിൽ - മലപ്പുറം വാര്‍ത്തകള്‍
തിരൂർക്കാട് സ്വദേശി മുർശിദിനെയാണ് (26) യുവതിയുടെ പരാതി പ്രകാരം മങ്കട പൊലീസ് അറസ്റ്റ് ചെയ്തത്.
![യുവതിയോട് അപമര്യാദയായി പെരുമാറിയ യുവാവ് അറസ്റ്റിൽ Man arrested for molesting woman malappuram news molesting woman news മലപ്പുറം വാര്‍ത്തകള്‍ മലപ്പുറം പീഡനം വാര്‍ത്തകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9250468-825-9250468-1603208803135.jpg?imwidth=3840)