ETV Bharat / city

ചരിത്രത്തെ വളച്ചൊടിക്കുന്ന സിനിമകള്‍ അസ്വസ്ഥത ഉണ്ടാക്കുമെന്ന് എം.ടി രമേശ്

ചരിത്രം സത്യസന്ധമായി അവതരിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

എം.ടി രമേശ് വാര്‍ത്ത  ചരിത്ര സിനിമകള്‍  ബിജെപി വാരിയംകുന്നത്ത് സിനിമ  എംടി രമേശ് വാരിയംകുന്നത്ത് ചിത്രം  ബി.ജെ.പി ജനറൽ സെക്രട്ടറി എം.ടി രമേശ്  bjp general secretary on film controversy  mt ramesh on variyamkunnath
എം.ടി രമേശ്
author img

By

Published : Jun 23, 2020, 6:16 PM IST

Updated : Jun 23, 2020, 7:57 PM IST

മലപ്പുറം: മലബാർ കലാപത്തെ പശ്ചാത്തലമാക്കി സിനിമകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പ്രതികരണവുമായി ബി.ജെ.പി ജനറൽ സെക്രട്ടറി എം.ടി രമേശ്. ചരിത്രത്തെ വളച്ചൊടിക്കുന്ന രീതിയിൽ സിനിമകൾ നിർമിച്ചാൽ അത് നാട്ടിൽ അസ്വസ്ഥതകൾക്ക് കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു. ചരിത്രം സത്യസന്ധമായി അവതരിപ്പിക്കണം. അല്ലാതെ വളച്ചൊടിക്കലുകൾ ഉണ്ടായാൽ മറ്റ് അസ്വസ്ഥതകൾ ഉണ്ടാക്കുന്നതായി മാറുമെന്നും അദ്ദേഹം മലപ്പുറത്ത് പറഞ്ഞു.

ചരിത്രത്തെ വളച്ചൊടിക്കുന്ന സിനിമകള്‍ അസ്വസ്ഥത ഉണ്ടാക്കുമെന്ന് എം.ടി രമേശ്

വെൽഫെയർ പാർട്ടി അടക്കമുള്ള തീവ്രവാദ സംഘടനകളുമായി മുസ്ലിംലീഗ് കൂട്ടുകെട്ട് ഉണ്ടാക്കുന്നത് കോൺഗ്രസിൻ്റെ അറിവോടെയാണ്. കൂട്ടുകെട്ടിന് പിന്നില്‍ മറ്റ് ഉദ്ദേശങ്ങള്‍ ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഇത്തരം കൂട്ടുകെട്ടുകൾക്ക് നേരത്തേ സി.പി.എമ്മാണ് നേതൃത്വം നല്‍കിയിരുന്നതെങ്കില്‍ ഇപ്പോള്‍ യു.ഡി.എഫും, മുസ്ലിം ലീഗുമാണ് മുന്‍പന്തിയിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Last Updated : Jun 23, 2020, 7:57 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.