കോഴിക്കോട്: കൂടരഞ്ഞി കൂമ്പാറയില്‍ യുവതിയെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടു പോകാൻ ശ്രമം നടന്നതായി പരാതി. ഞായറാഴ്‌ച വൈകീട്ട് 6.45 ഓടെയാണ് സംഭവം. വീടിന് പിറകുവശത്തെ ശുചിമുറിയിൽ പോയി തിരിച്ചു വരുമ്പോൾ ഒരാൾ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്നാണ് പരാതി.
യുവതി ഒച്ച വച്ചെങ്കിലും വീട്ടുകാർ കേട്ടില്ല. തുടര്‍ന്ന് അക്രമിയുടെ കൈക്ക് കടിച്ച് യുവതി ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവസമയം യുവതിയുടെ മാതാവും കുട്ടികളും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.
നാട്ടുകാരുടെ നേതൃത്വത്തിൽ ഏറെനേരം തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടത്താനായില്ല. സംഭവവുമായി ബന്ധപ്പെട്ട് തിരുവമ്പാടി പൊലീസ് സ്ഥലത്തെത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തി. അന്വേഷണം പുരോഗമിക്കുന്നു.
Also read: മുൻ ഭാര്യയെന്ന് കരുതി മറ്റൊരു സ്ത്രീയെ വെട്ടിപ്പരിക്കേൽപിച്ചു