കോഴിക്കോട്: കാട്ടുപന്നിയെ കൊല്ലാന്‍ കോടതിയുടെ അനുമതി കിട്ടിയവരില്‍ കന്യാസ്ത്രീയും. കോഴിക്കോട് കരുവാരക്കുണ്ട് മുതുകാട് സിഎംസി കോൺവെന്‍റിലെ സിസ്റ്റർ ജോഫിയാണ് ഹൈക്കോടതിയുടെ പ്രത്യേക അനുമതി ലഭിച്ചവരില്‍ ഒരാള്‍. കോഴിക്കോട്, വയനാട് ജില്ലകളിലെ 13 പേര്‍ക്കാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി അനുമതി നല്‍കിയത്. മഠത്തിലും പരിസരത്തുമായുള്ള കാര്‍ഷിക വിളകള്‍ക്ക് നേരെ കാട്ടുപന്നിയുടെ അതിക്രമം വര്‍ധിച്ചതിന് പിന്നാലെയാണ് സിസ്റ്റര്‍ ജോഫിയും കോടതിയെ സമീപിച്ചത്.
വി ഫാം കർഷക സംഘടനയുടെ നേതൃത്വത്തിലാണ് സിസ്റ്റർ ഹൈക്കോടതിയെ സമീപിച്ചത്. കപ്പ, വാഴ, ജാതി, ചേമ്പ്, ചേന, കാച്ചിൽ തുടങ്ങിയ ഒന്നും തന്നെ നടുക എന്നതല്ലാതെ കാട്ടുപന്നിയുടെ ശല്യത്തില്‍ വിളവെടുക്കാന്‍ സാധിക്കാത്ത അവസ്ഥയായിരുന്നു. മഠത്തിന് നാല് ഏക്കര്‍ കൃഷിഭൂമിയാണുള്ളത്. ജാതി മരങ്ങള്‍ കടിച്ചുകീറി നശിപ്പിച്ച സ്ഥിതിയിലാണുള്ളത്. വേലികെട്ടി ജാതി മരങ്ങളെ സംരക്ഷിക്കാനുള്ള ശ്രമങ്ങളും ഫലവത്തായില്ല. കാട്ടുപന്നിയെ തോട്ടത്തില്‍ നിന്ന് ഓടിക്കാതെ കൃഷി സാധ്യമല്ലെന്ന അവസ്ഥയാണ് പ്രദേശത്തുള്ളതെന്നുമാണ് സിസ്റ്റര്‍ കോടതിയെ ബോധിപ്പിച്ചത്.
ALSO READ: അമേരിക്കന്‍, ഓസ്‌ട്രേലിയന്‍ അംബാസഡര്‍മാരെ തിരികെ വിളിച്ച് ഫ്രാന്‍സ്