കോട്ടയം: വൈക്കം തോട്ടകത്ത് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് വിഷം കഴിച്ച് മരിച്ചു. തലയാഴം തോട്ടകം കമ്മ്യൂണിറ്റി ഹാളിന് സമീപം താമസിക്കുന്ന ദാമോദരനാണ് ഭാര്യ സുശീലയെ (58) വെട്ടി പരിക്കേൽപ്പിച്ച ശേഷം ജീവനൊടുക്കിയത്. വീടിന് സമീപത്തെ തോട്ടരികിലാണ് ദാമോദരനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഗുരുതരമായി പരിക്കേറ്റ സുശീലയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുശീലയുടെ നിലവിളി കേട്ട് ആളുകൾ ഓടിക്കൂടിയപ്പോൾ ദാമോദരൻ പാടത്തിലൂടെ ഓടി മറഞ്ഞു. തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ പൊലീസാണ് ഇയാളെ തോടിന് സമീപം അബോധാവസ്ഥയിൽ കണ്ടെത്തിയത്.
ഉടൻ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
Also read: പാലക്കാട് ഡിവൈഎഫ്‌ഐ നേതാവായ യുവതിയെ കഴുത്ത് ഞെരിച്ച് കൊന്നു ; പ്രതി പൊലീസില്‍ കീഴടങ്ങി