കോട്ടയം : കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി നടത്തുന്ന കോര്‍പ്പറേറ്റ് ഭരണമാണ് മോദിയുടേതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. വിലക്കയറ്റം കൊണ്ട് ജനങ്ങൾ പൊറുതിമുട്ടിയിരിക്കുകയാണ്. തൊഴിലില്ലായ്‌മയും രൂക്ഷമായിക്കൊണ്ടിരിക്കുന്നു. ഇതിനിടെ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പൂജാരിയുടെ വേഷത്തിലാണ് പ്രധാനമന്ത്രിയെന്നും കോടിയേരി വിമര്‍ശിച്ചു.
Also read: നിതി ആയോഗ് ദേശീയ ആരോഗ്യ സൂചികയില്‍ കേരളം വീണ്ടും ഒന്നാമത് ; ഏറ്റവും പിന്നില്‍ യുപി
രാജ്യത്ത് ജനാധിപത്യവും മതനിരപേക്ഷതയും നിലനിൽക്കണമെങ്കിൽ സിപിഎം ഉണ്ടാകണമെന്ന് രാഷ്ട്രീയ വിരോധികള്‍ പോലും ആഗ്രഹിക്കുന്ന കാലഘട്ടമാണിത്. അധ്വാന വർഗത്തിന്‍റെയും തൊഴിലാളികളുടെയും കർഷകരുടെയും അവകാശങ്ങൾ നേടിയെടുക്കാൻ നിലകൊണ്ട പാർട്ടിയാണ് സിപിഎമ്മെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.