ETV Bharat / city

ലഹരിയുടെ രുചിയില്‍ കൊലപാതകം; കർശന നടപടിയുമായി അധികൃതർ - perumbavoor deepa murder updates

കഴിഞ്ഞ ദിവസം പെരുമ്പാവൂരില്‍ ദീപ എന്ന യുവതിയെ അതിക്രൂരമായി മാനഭംഗപ്പെടുത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തെ തുടർന്നാണ് നടപടി ശക്തമാക്കിയത്.

perumbavoor
പെരുമ്പാവൂരില്‍ നടപടി തുടങ്ങി
author img

By

Published : Dec 2, 2019, 11:23 PM IST

Updated : Dec 3, 2019, 12:33 AM IST

പെരുമ്പാവൂർ: കേരളത്തിലെത്തുന്ന അന്യ സംസ്ഥാന തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കാനും തിരിച്ചറിയല്‍ രേഖകളില്ലാതെ സ്ഥിരതാമസം തുടരുന്നവരെ കണ്ടെത്താനും പെരുമ്പാവൂരില്‍ നടപടി തുടങ്ങി. തിരിച്ചറിയല്‍ രേഖകളില്ലാത്തവരെ തിരികെ അയയ്ക്കാനാണ് ആദ്യ നീക്കം. കഞ്ചാവ് അടക്കമുള്ള ലഹരി വില്പനക്കാരെ പിടികൂടാനും ഊർജിത ശ്രമം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പെരുമ്പാവൂരില്‍ ദീപ എന്ന യുവതിയെ അതിക്രൂരമായി മാനഭംഗപ്പെടുത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തെ തുടർന്നാണ് നടപടി ശക്തമാക്കിയത്.

ലഹരിയുടെ രുചിയില്‍ കൊലപാതകം; കർശന നടപടിയുമായി അധികൃതർ

നിരവധി പരാതികളുണ്ടായിട്ടും ലഹരി വില്പനക്കാർക്കെതിരെ ഇതുവരെയും പൊലീസും എക്സൈസും നടപടി സ്വീകരിച്ചിരുന്നില്ല. എന്നാല്‍ കൊലപാതകത്തെ തുടർന്ന് വ്യാപാരികൾ അടക്കമുള്ളവർ പ്രതിഷേധം ശക്തമാക്കിയിരുന്നു. പെരുമ്പാവൂർ ബസ് സ്റ്റാൻഡിന് സമീപം ലഹരി വില്പനക്കാരും അക്രമികളും സ്ഥിരമായി പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടും പൊലീസ് കണ്ടില്ലെന്ന് നടക്കുകയായിരുന്നു എന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.

Intro:കൊലപാതകത്തെ തുടർന്ന്പെ രുമ്പാർ നഗരത്തിൽ അധികൃതരുടെ കർശന നിലപാട്Body:| കൊച്ചി: അക്രമിയാൽ കൊല്ലപ്പെട്ടദീപ സംഭവത്തിനു ശേഷം അധികൃതർ പെരുമ്പാവൂരിൽ കർശന നടപടി തുടങ്ങി. ലഹരിവില്പനക്കാർക്കെതിരേയും തെരുവു വേശ്യകൾക്കെതിരേയുമാണ് പോലീസ് നടപടി ആരംഭിച്ചത്. തിരിച്ചറിയൽ കാർഡില്ലാത്ത അന്യസംസ്ഥാന തൊഴിലാളികളെ ചോദ്യം ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഇവരിൽ പലരേയും കസ്റ്റഡിയിലെടുത്തിരുന്നു. ലഹരിയിൽ അടിമയായവരെ കയറ്റിവിടാനാണ് ആദ്യ നീക്കം. മാനസിക രോഗിയായി അലഞ്ഞു തിരിഞ്ഞു നടന്ന പ്രതി ദീപയെ വലിച്ചിഴച്ചു കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം ബലാൽസംഗം ചെയ്യുകയായിരുന്നു എന്നാണ് പോലീസ് റിപോർട്ട്. തുടർന്ന് ജന രോഷമുയർന്നതോടെയാണ് അധികൃതർ ഉണർന്നത്.
പോലീസ് കസ്റ്റഡിയിലുള്ള മണൽ ലോറിക്കടിയിൽ പതിവായി കിടന്നുറങ്ങുന്ന പ്രതിയെ കഞ്ചാവു കച്ചവടക്കാരെ പിടിക്കാൻ പോലീസ് ഇയാളെ ഉപയോഗിക്കാറുണ്ടത്രേ. ഏകദേശം രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷമാണ് "ഭായി മായുടെ " അനധികൃത കച്ചവടം പരിപൂർണമായി കഴിഞ്ഞ ഞായറാഴ്ച ജനങ്ങൾ ഉൾപ്പെടെ ഇടപെട്ട് അധികൃതർ ഒഴിപ്പിച്ചത്. ഭായിമാരെ പെയോഗിച്ചും ചില മലയാളി മാഫിയ സംഘം കഞ്ചാവ് , ഹാൻസ് മറ്റു ലഹരി വസ്തുക്കൾ പരസ്യവിത്പനയും നടത്തിവന്നിരുന്നു.
പെരുമ്പാവൂർ ബസ് സ്റ്റാന്റിനത്ത് ഒരു മലയാളി സ്ത്രീയുടെ സംഘം ലഹരി ഗുളികളും കഞ്ചാവും അടുത്ത ദിവസം വരെ വിൽപന നടത്തിയിരുന്നു. എന്നാൽ എക്സൈസ് സംഘം നടപടിയെടുത്തിരുന്നില്ല. യാത്രക്കാർക്കിരിക്കാനുള്ള വിശ്രമ ബെഞ്ചുകളിൽ തെരുവു വേശ്യകൾ കൈയടക്കിയിരിക്കുന്നതുമൂലം അവരെ തേടിയെത്തുന്ന ക്രിമിനൽ സംഘങ്ങൾ യാത്രക്കാരായ സ്ത്രീകളോടും വിദ്യാർത്ഥിനികളോടും വളരെ മോശമായി പെരുമാറാറുണ്ട്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ വിലയുറപ്പിച്ച് മാസകച്ചവടം ഉറപ്പിച്ച് നഗരത്തിലെ തന്നെ ലോഡ്ജുകളിലെത്തിക്കുന്ന കാഴ്ച ജനം കണ്ടു മടുത്തിരുന്നു. അസം സ്വദേശിയാൽ കൊല ചെയ്യപ്പെട്ട
ഒരു തെരുവു വേശ്യയുടെ മരണത്തോടെയാണ് അധികൃതർ ഉണർന്നത്. ഗുണ്ടാ സംഘങ്ങൾക്ക് ഓഫീസുപോലുമുള്ള നാടായി പെരുമ്പാവൂർ മാറി. ഒരു വിഭാഗം ഭായിമാരിൽ നിന്ന് പണം ഈടാക്കി ഹാൻസു പോലുള്ള ലഹരിമരുന്നുകൾ വില്പിപ്പിക്കുകയും മറുവിഭാഗം ഗുണ്ടകൾ മാന്യത നടിച്ച് ഇതര സംസ്ഥാനക്കാർ വിറ്റു കിട്ടുന്ന പണം കൊള്ളയടിക്കുകയും ചെയ്യുന്നത് പതിവാണ്. ബസ്സ്റ്റാൻറിൽ അഭിസാരികകളെ തേടിയെത്തുന്നവർ സ്ത്രീകളേയും കുട്ടികളേയും അക്രമിക്കുന്ന പരാതികൾ പറഞ്ഞിട്ടും അധികൃതർ നടപടി എടുക്കാറില്ലെന്ന് വ്യാപാരികൾ പറയുന്നു. തെരുവ് അഭിസാരികയുടെ ഇതര സംസ്ഥാനക്കാരനാൽ കൊല ചെയ്തതോടെ പൊറുതിമുട്ടിയപ്പോഴാണ് കച്ചവടക്കാരും ജനങ്ങളും ഒറ്റകെട്ടായതും തുടർന്ന് അധികൃതർ ഇടപെട്ട് നഗരം ശുചീകരിച്ചത്Conclusion:
Last Updated : Dec 3, 2019, 12:33 AM IST

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.