ETV Bharat / city

റീജ്യണൽ ഐഎഫ്എഫ്കെ ഏപ്രില്‍ ഒന്ന് മുതല്‍ ; വിദ്യാര്‍ഥികള്‍ക്കുള്ള രജിസ്‌ട്രേഷന്‍ ഉദ്‌ഘാടനം ചെയ്‌ത് അനൂപ് മേനോന്‍

തിരുവനന്തപുരത്തെ രാജ്യാന്തര മേളയിൽ പ്രദർശിപ്പിയ്ക്കുന്ന പ്രധാനപ്പെട്ട 59 ചിത്രങ്ങളാണ് കൊച്ചി മേളയിൽ പ്രദർശിപ്പിക്കുക

author img

By

Published : Mar 21, 2022, 11:00 PM IST

കൊച്ചി റീജ്യണൽ ഐഎഫ്എഫ്കെ  കൊച്ചി റീജ്യണൽ ഫിലിം ഫെസ്‌റ്റിവല്‍ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍  റീജ്യണൽ ഐഎഫ്എഫ്കെ അനൂപ് മേനോന്‍  അനൂപ് മേനോന്‍ റീജ്യണൽ ഐഎഫ്എഫ്കെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍  kochi regional film festival latest  anoop menon kochi iffk  anoop menon inaugurate student delegate registration  anoop menon kochi regional film festival
റീജ്യണൽ ഐഎഫ്എഫ്കെ ഏപ്രില്‍ ഒന്ന് മുതല്‍; വിദ്യാര്‍ഥികള്‍ക്കുള്ള ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ അനൂപ് മേനോന്‍ ഉദ്‌ഘാടനം ചെയ്‌തു

എറണാകുളം : ചലച്ചിത്ര അക്കാദമി കൊച്ചിയിൽ സംഘടിപ്പിയ്ക്കുന്ന റീജ്യണൽ ഐഎഫ്എഫ്കെയുടെ വിദ്യാർഥികൾക്കുള്ള ഡെലിഗേറ്റ് രജിസ്‌ട്രേഷൻ തുടങ്ങി. മഹാരാജാസ് കോളജിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര താരം അനൂപ് മേനോൻ യൂണിയൻ ചെയർപേഴ്‌സണ്‍ അനൂജയ്ക്ക് രജിസ്‌ട്രേഷന്‍ ഫോം നൽകി ഉദ്ഘാടനം നിര്‍വഹിച്ചു.

ഐഎഫ്എഫ്കെയാണ് തന്നെ സിനിമ നടനാക്കിയതെന്ന് അനൂപ് മേനോന്‍ പറഞ്ഞു. സിനിമയിലെത്താൻ ആഗ്രഹിക്കുന്നവർ കൂടുതൽ സിനിമകൾ കാണണം. അതിനുള്ള വേദിയാണ് ചലച്ചിത്ര മേളയെന്നും അനൂപ് മേനോന്‍ കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ നടന്‍ അനൂപ് മേനോന്‍ സംസാരിക്കുന്നു

Also read: IFFK 2022 | 'ലെറ്റ്‌ ഇറ്റ്‌ ബി മോണിങ്‌' ; അതിര്‍ത്തി രാഷ്ട്രീയത്തിന്‍റെ പൊള്ളിക്കുന്ന ചലച്ചിത്രാനുഭവം

പൊതുജനത്തിന് 500 രൂപയും വിദ്യാർഥികൾക്ക് 250 രൂപയുമാണ് റീജ്യണൽ ഐഎഫ്എഫ്കെയുടെ പ്രവേശന നിരക്ക്. തിരുവനന്തപുരത്തെ രാജ്യാന്തര മേളയിൽ പ്രദർശിപ്പിയ്ക്കുന്ന പ്രധാനപ്പെട്ട 59 ചിത്രങ്ങളാണ് കൊച്ചിയിൽ കാണിക്കുക.

ഏപ്രിൽ 1 മുതൽ 5 വരെ കൊച്ചിയിൽ നടക്കുന്ന മേളയുടെ ഓൺലൈൻ രജിസ്‌ട്രേഷൻ മാർച്ച് 26 മുതൽ ആരംഭിക്കും. ഓഫ്‌ലൈൻ രജിസ്‌ട്രേഷന് സെന്‍റ് വിൻസെന്‍റ് റോഡിലെ മാക്‌ട ഓഫിസിൽ രാവിലെ 10 മണി മുതൽ 5 മണി സൗകര്യമൊരുക്കിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.