കണ്ണൂർ: ആറളം ഫാമിൽ കാട്ടാനയുടെ കുത്തേറ്റ് ഒരാൾ മരിച്ചു. തോട്ടം തൊഴിലാളിയായ പന്നിമൂല സ്വദേശി ദന്തപാല നാരായണൻ (52) ആണ് മരിച്ചത്. നാലാം ബ്ലോക്കിലെ ഓഫീസിന് സമീപം ഇന്ന് രാവിലെയാണ് സംഭവം. നാട്ടുകാരും പൊലീസും സ്ഥലത്ത് എത്തിയെങ്കിലും വനം വകുപ്പ് അധികൃതർ എത്താൻ വൈകിയതില്‍ പ്രതിഷേധമുയര്‍ന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഫാമിൽ കാട്ടാന ശല്യം രൂക്ഷമായിരുന്നു.
ആറളം ഫാമിൽ കാട്ടാനയുടെ കുത്തേറ്റ് ഒരാൾ മരിച്ചു - aralam farm kannur news
തോട്ടം തൊഴിലാളിയായ പന്നിമൂല സ്വദേശിയാണ് മരിച്ചത്

കാട്ടാനയുടെ കുത്തേറ്റ്