ETV Bharat / city

ചാരായം വാറ്റുന്നതിനിടെ യുവാവും മധ്യവയസ്കനും പിടിയിൽ - ചാരായം വാറ്റ് വാര്‍ത്തകള്‍

ഇവരിൽ നിന്ന് 15 ലിറ്റർ ചാരായവും 40 ലിറ്റർ വാഷും, വാറ്റ് ഉപകരണങ്ങളും കണ്ടെടുത്തു.

two arrested in kannur  kannur latest news  kerala police latest news  കേരള പൊലീസ് വാര്‍ത്തകള്‍  ചാരായം വാറ്റ് വാര്‍ത്തകള്‍  കണ്ണൂര്‍ വാര്‍ത്തകള്‍
ചാരായം വാറ്റുന്നതിനിടെ യുവാവും മധ്യവയസ്കനും പിടിയിൽ
author img

By

Published : Apr 28, 2020, 12:39 PM IST

കണ്ണൂര്‍: കാഞ്ഞിരകൊല്ലിയിൽ ചാരായം വാറ്റുന്നതിനിടയിൽ രണ്ട് പേർ പിടിയിലായി. ഉളിക്കൽ സ്വദേശി സേവ്യർ (54) പയ്യാവൂർ സ്വദേശി എബിൻ( 24) എന്നിവരാണ് അറസ്‌റ്റിലായത്. ഇവരിൽ നിന്ന് 15 ലിറ്റർ ചാരായവും 40 ലിറ്റർ വാഷും, വാറ്റ് ഉപകരണങ്ങളും കണ്ടെടുത്തു. തളിപ്പറമ്പ് സർക്കിൾ ഓഫീസിലെ പ്രിവന്‍റീവ് ഓഫിസർ എം.വി അഷറഫിന്‍റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് ഇവർ അറസ്റ്റിലായത്. ലോക്ക് ഡൗൺ കാരണം ബാറുകളും മറ്റും പൂട്ടിയതിനാൽ കാഞ്ഞിരക്കൊല്ലി ഭാഗത്ത് വ്യാപകമായി ചാരായം വാറ്റി വിൽപന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് റെയ്‌ഡ് നടന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.