കണ്ണൂർ: പയ്യന്നൂരിലെ സിപിഎം ഫണ്ട് വിവാദവുമായി ബന്ധപ്പെട്ട് സിപിഎമ്മിനെതിരെ കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ. സാമ്പത്തിക തട്ടിപ്പ് നടന്നുവെന്നത് യാഥാർഥ്യമാണെന്ന് കെ സുധാകരന്‍. ഫണ്ട് തട്ടിപ്പ് സിപിഎമ്മിൽ പതിവ് സംഭവമാണെന്നും ഏരിയ സെക്രട്ടറി പ്രതിഷേധിച്ചത് കൊണ്ടാണ് ഇത്തവണ അത് പുറത്ത് വന്നതെന്നും കെ സുധാകരൻ പറഞ്ഞു.
തനിക്കെതിരായ ആരോപണങ്ങളിൽ എം.വി ജയരാജന് മറുപടിയില്ലെന്നും സുധാകരൻ പരിഹസിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശസ്‌ത്രക്രിയ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ച സംഭവത്തിൽ വീഴ്‌ച സംഭവിച്ചു എന്നത് യാഥാർഥ്യമാണ്. അന്വേഷണം നടത്തി സത്യം പുറത്ത് കൊണ്ട് വരണമെന്നും സുധാകരൻ പറഞ്ഞു.