ETV Bharat / city

'റെഡ് സല്യൂട്ട് കോമ്രേഡ്' ; കോടിയേരിക്ക് തലശേരി വിട ചൊല്ലുന്നു

author img

By

Published : Oct 2, 2022, 4:25 PM IST

Updated : Oct 2, 2022, 8:14 PM IST

വൻ ജനാവലിയാണ് തലശേരിയില്‍ തങ്ങളുടെ പ്രിയ സഖാവിനെ ഒരു നോക്കുകാണാൻ കാത്തുനില്‍ക്കുന്നത്. ഇന്ന് മുഴുവൻ തലശേരി ടൗണ്‍ ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും

kodiyeri balakrishnan body brought to thalassery  kodiyeri balakrishnan  kodiyeri body brought to thalassery  kodiyeri funeral  kodiyeri procession thalassery  kodiyeri death updates  കോടിയേരി ബാലകൃഷ്‌ണന്‍ മരണം  കോടിയേരി വിയോഗം  കോടിയേരി വിലാപയാത്ര തലശേരി  കോടിയേരി മൃതദേഹം തലശേരി പൊതുദര്‍ശനം  തലശേരി ടൗണ്‍ ഹാള്‍  കോടിയേരി മൃതദേഹം പൊതുദര്‍ശനം  കോടിയേരി തലശേരി  കോടിയേരിയുടെ ഭൗതിക ശരീരം  മൃതദേഹം തലശേരി ടൗൺ ഹാളിൽ എത്തിച്ചു  മുഖ്യമന്ത്രി പിണറായി വിജയൻ പുഷ്‌പചക്രം  തലശേരി  കണ്ണൂർ  കോടിയേരി  കോടിയേരിയുടെ മൃതദേഹം
സല്യൂട്ട് കോടിയേരി, വിട ചൊല്ലുന്നു തലശേരി

കണ്ണൂർ : ഇന്നലെ ചെന്നൈയില്‍ അന്തരിച്ച സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണന് ജന്മനാട് അന്ത്യാഞ്ജലി അർപ്പിക്കുന്നു. ചെന്നൈയില്‍ നിന്ന് ഇന്ന് ഉച്ചയോടെ എയർ ആംബുലൻസ് മാർഗമാണ് കണ്ണൂർ വിമാനത്താവളത്തില്‍ മൃതദേഹം എത്തിച്ചത്.സിപിഎം ജില്ല സെക്രട്ടറി എംവി ജയരാജനാണ് കണ്ണൂർ വിമാനത്താവളത്തില്‍ മൃതദേഹം ഏറ്റുവാങ്ങിയത്. തുടര്‍ന്ന് വിലാപയാത്രയായി തലശേരിയിലെത്തിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും വിമാനത്താവളത്തില്‍ എത്തിയിരുന്നു. സ്‌പീക്കർ എഎൻ ഷംസീർ, കോടിയേരിയുടെ മകൻ ബിനീഷ് എന്നിവർ ആംബുലൻസിൽ അനുഗമിച്ചു. നൂറോളം റെഡ് വളണ്ടിയര്‍മാരും പാര്‍ട്ടി പ്രവര്‍ത്തകരുമാണ് ഗതാഗതം നിയന്ത്രിച്ച് ആംബുലന്‍സിന് മാര്‍ഗം ഒരുക്കിയത്. നൂറോളം വാഹനങ്ങളും വിലാപയാത്രയെ അനുഗമിച്ചു.

തലശേരി ടൗണ്‍ ഹാളില്‍ നിന്നുള്ള ദൃശ്യം

മുദ്രാവാക്യം വിളികളോട് കൂടിയാണ് കോടിയേരിയുടെ മൃതദേഹത്തെ പ്രവര്‍ത്തകര്‍ ഏറ്റുവാങ്ങിയത്. തലശേരി ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാക്കളും ചേര്‍ന്ന് പ്രിയ സഖാവിന് ചെങ്കൊടി പുതപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ പുഷ്‍പചക്രം അര്‍പ്പിച്ചു. കോടിയേരിയുടെ കുടുംബാംഗങ്ങൾ അന്തിമോപചാരം അർപ്പിച്ചപ്പോൾ വികാരനിർഭരമായ നിമിഷങ്ങള്‍ക്കാണ് തലശേരി ടൗൺ ഹാൾ സാക്ഷിയായത്.

Read More: ചെങ്കൊടി പുതപ്പിച്ച് മുഖ്യമന്ത്രി ; കോടിയേരിക്ക് അന്ത്യാഭിവാദ്യവുമായി നേതാക്കള്‍

സിപിഎം നേതാക്കൾ, മറ്റ് കക്ഷി രാഷ്‌ട്രീയ പ്രമുഖർ, സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ, പാർട്ടി പ്രവർത്തകർ എന്നിവർ പ്രിയ സഖാവിന് അന്തിമോപചാരം അർപ്പിച്ചു. കെ സുധാകരന്‍, കെ മുരളീധരൻ, പികെ കുഞ്ഞാലിക്കുട്ടി, മുനവറലി ശിഹാബ് തങ്ങൾ, വെള്ളാപ്പള്ളി നടേശന്‍, എപി അബ്‌ദുള്ളക്കുട്ടി, പികെ കൃഷ്‌ണദാസ് തുടങ്ങിയവർ ടൗണ്‍ ഹാളിലെത്തി.

വൻ ജനാവലിയാണ് തലശേരിയില്‍ തങ്ങളുടെ പ്രിയ സഖാവിനെ ഒരു നോക്കുകാണാനെത്തിയത്. ഇന്ന് മുഴുവൻ തലശേരി ടൗൺ ഹാളില്‍ പൊതുദർശനത്തിന് വച്ചശേഷം വീട്ടിലേക്ക് കൊണ്ടുപോകുന്ന മൃതദേഹം അവിടുത്തെ പൊതുദർശന ശേഷം നാളെ സിപിഎം ജില്ല കമ്മിറ്റി ഓഫിസായ അഴീക്കോടൻ സ്‌മാരക മന്ദിരത്തിലും പൊതുദർശനത്തിന് വയ്ക്കും. അതിനുശേഷം നാളെ വൈകിട്ട് മൂന്ന് മണിക്ക് പയ്യാമ്പലം ബീച്ചില്‍ സംസ്‌കാര ചടങ്ങുകൾ നടക്കും.

ജനസാഗരമായി തലശേരി : ചേതനയറ്റ ശരീരം അവരുടെ മുന്നിലൂടെ കടന്നുപോയപ്പോൾ അണികൾ ഉറക്കെ മുദ്രാവാക്യം വിളിക്കുകയായിരുന്നു. ജനങ്ങളും നേതാക്കളുമെല്ലാം ഹൃദയം തൊട്ട് വിതുമ്പുന്ന കാഴ്‌ചയാണ് മട്ടന്നൂർ വിമാനത്താവളം മുതൽ തലശേരി ടൗൺ ഹാൾ വരെ കണ്ടത്. നിറഞ്ഞ കണ്ണുകളുമായി നിന്നവരെല്ലാം ഹൃദയവേദനയിലും മുഷ്‌ടി ചുരുട്ടി ചങ്ക് പിളർക്കെ 'ഇല്ല..ഇല്ല..മരിക്കുന്നില്ല..കോടിയേരി മരിക്കുന്നില്ല' എന്ന് ഓരോ നിമിഷത്തിലും ഉറക്കെ വിളിച്ചുകൊണ്ടേയിരുന്നു.

Also Read: ഒരു ചിരി കൊണ്ട് പാർട്ടിയെ ചേർത്ത് നിർത്തിയ കോടിയേരി, ഓർമയില്‍ എന്നും വിപ്ലവ നക്ഷത്രം

തുറന്ന വാഹനത്തില്‍ പ്രവര്‍ത്തകരുടെ അകമ്പടിയോടെയാണ് വിലാപയാത്ര കണ്ണൂരില്‍ നിന്ന് ആരംഭിച്ചത്. ഓരോ കേന്ദ്രങ്ങളിലും ജനം ഒഴുകിയെത്തി. നിറഞ്ഞ കണ്ണുകളുമായാണ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഏറ്റവും ശക്തികേന്ദ്രത്തിലെ ഓരോ കവലകളും കോടിയേരിയെ കാത്തുനിന്നത്. സ്ത്രീകളും കുട്ടികളുമെല്ലാം വഴിയോരങ്ങളിൽ കാത്തുനിന്ന് അന്തിമോപചാരം അർപ്പിച്ചു.

കോടിയേരി ബാലകൃഷ്‌ണന്‍ ജനിച്ചുവളർന്ന് വലിയ നേതാവായി മാറുന്ന കാഴ്‌ച നേരിട്ട് കണ്ടറിഞ്ഞ കണ്ണൂരിലെ ജനതയ്ക്ക് അവസാന യാത്ര അത്രമേൽ ഹൃദയം നുറുങ്ങുന്നതായിരുന്നു. കൂത്തുപറമ്പിലും തലശേരിയിലുമൊക്കെ ജനപ്രവാഹമായിരുന്നു. ഒടുവിൽ ടൗണ്‍ ഹാളിലേക്ക് ആംബുലൻസ് കടന്നതോടെ മുദ്രാവാക്യങ്ങളാൽ മുഖരിതമായ അന്തരീക്ഷത്തിന് കണ്ണീരിന്‍റെ നനവായിരുന്നു. ആയിരങ്ങളാണ് കോടിയേരിയെ അവസാനമായി ഒരു നോക്ക് കാണാനായി എത്തിച്ചേര്‍ന്നത്.

Last Updated : Oct 2, 2022, 8:14 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.