ETV Bharat / city

കണ്ണൂരിലെ കൊവിഡ് മരണത്തില്‍ അന്വേഷണം - കണ്ണൂര്‍ കൊവിഡ് മരണം

ആശുപത്രിയിലെത്തിച്ച ഉടനെയാണ് പി.കെ മുഹമ്മദ് മരിച്ചത്. ഇദ്ദേഹത്തെ ആശുപത്രിയിലെത്തിക്കുന്നതില്‍ വീഴ്‌ച സംഭവിച്ചോ എന്ന് അന്വേഷിക്കുമെന്ന് ഡിഎംഒ അറിയിച്ചു.

kannur covid death  kannur news  കണ്ണൂര്‍ കൊവിഡ് മരണം  കൊവിഡ് മരണം
കണ്ണൂരിലെ കൊവിഡ് മരണത്തില്‍ അന്വേഷണം
author img

By

Published : Jun 11, 2020, 3:49 PM IST

കണ്ണൂർ: ഇരിട്ടിയിൽ കൊവിഡ് ബാധിച്ച് മരിച്ച പി.കെ മുഹമ്മദിന് കൃത്യ സമയത്ത് പരിശോധിക്കുന്നതിലും ആശുപത്രിയിലെത്തിക്കുന്നതിലും വീഴ്‌ച സംഭവിച്ചോ എന്ന് പരിശോധിക്കുമെന്ന് കണ്ണൂർ ഡിഎംഒ ഡോ. നാരായൺ നായ്ക്. ലിവർ ക്യാൻസർ, പ്രമേഹം, ഹൃദയ സംബന്ധമായ അസുഖം എന്നിവയടക്കം ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്ന എഴുപതുകാരൻ വിദേശത്ത് നിന്ന് എത്തി കൃത്യമായ ചികിത്സ തേടിയിരുന്നില്ല. മെയ് 22നാണ് ഭാര്യയ്ക്കും മകനും മകന്‍റെ ഗർഭിണിയായ ഭാര്യയ്ക്കുമൊപ്പം മുഹമ്മദ് നാട്ടിലെത്തിയത്. ഇരിട്ടിയിലെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നതിനിടെ മെയ് 31ന് മകന് കൊവിഡ് സ്ഥിരീകരിച്ചു. മാർച്ച് അഞ്ചിന് ആരോഗ്യ പ്രശ്നങ്ങളുണ്ടായതോടെ ഇദ്ദേഹത്തോട് പരിയാരം മെഡിക്കൽ കോളജിലേക്ക് പോകാൻ ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ നിർദ്ദേശിച്ചിരുന്നു. എന്നാൽ പരിയാരത്തേക്ക് പോകാതെ കുത്തുപറമ്പിലെ മകളുടെ വീട്ടിലേക്കാണ് മുഹമ്മദും ഭാര്യയും പോയത്. അറിയിക്കാതെ ക്വാറന്‍റൈൻ കേന്ദ്രം മാറിയതിന് ഈ കുടുബത്തിനെതിരെ ഇരിട്ടി പൊലീസ് കേസെടുത്തിരുന്നു. എന്നാൽ ജില്ലാഭരണകൂടത്തിന്‍റെ അനുമതിയോടെയാണ് കൂത്തുപറമ്പിലെ വീട്ടിലേക്ക് മാറിയതെന്ന് കുടുംബാഗങ്ങൾ അവകാശപ്പെടുന്നു. ഏഴാം തീയതിയാണ് മുഹമ്മദും ഭാര്യയും മകന്‍റെ ഭാര്യയും സ്രവ പരിശോധന നടത്തുന്നത്. ഇന്നലെ മൂന്ന് പേർക്കും രോഗം സ്ഥിരീകരിച്ചു. പരിയാരത്തേക്ക് കൊണ്ടുപോകുന്നതിനിടെ എഴുപതുകാരന്‍റെ ആരോഗ്യനില വഷളായി. ആശുപത്രിയിലെത്തി രണ്ടുമണിക്കൂറിനകം മരിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.