ETV Bharat / city

ഓൺലൈൻ അദാലത്ത്: 80 ശതമാനം പരാതികളും തീർപ്പാക്കി

കൊവിഡ് പശ്ചാത്തലത്തിൽ ആദ്യമായാണ് പരാതി പരിഹാര അദാലത്ത് ഓൺലൈനായി സംഘടിപ്പിച്ചത്. ആകെ 54 കേസുകൾ പരിഗണിച്ചു. മുഴുവൻ കേസുകളും ജില്ല കലക്ടർ എ. അലക്‌സാണ്ടർ നേരിട്ട് കേട്ടാണ് തീർപ്പാക്കിയത്.

Online Adalat  80% of complaints resolved  ഓൺലൈൻ അദാലത്ത്  പരാതികളും തീർപ്പാക്കി  കൊവിഡ്  പരാതി പരിഹാര അദാലത്ത്
ഓൺലൈൻ അദാലത്ത്: 80 ശതമാനം പരാതികളും തീർപ്പാക്കി
author img

By

Published : Jun 13, 2020, 4:36 AM IST

ആലപ്പുഴ: മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം ജില്ല കലക്ടറുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മാവേലിക്കര താലൂക്ക് പരാതി പരിഹാര അദാലത്തിൽ 80 ശതമാനം കേസുകളും തീർപ്പായി. കൊവിഡ് പശ്ചാത്തലത്തിൽ ആദ്യമായാണ് പരാതി പരിഹാര അദാലത്ത് ഓൺലൈനായി സംഘടിപ്പിച്ചത്. ആകെ 54 കേസുകൾ പരിഗണിച്ചു. മുഴുവൻ കേസുകളും ജില്ല കലക്ടർ എ. അലക്‌സാണ്ടർ നേരിട്ട് കേട്ടാണ് തീർപ്പാക്കിയത്.

തീർപ്പാകാത്ത കേസുകള്‍ പെട്ടന്ന് തീര്‍പ്പാക്കാനായി അതത് വകുപ്പിന്‍റെ ജില്ലാതല ഉദ്യോഗസ്ഥർക്ക് കൈമാറി. മാവേലിക്കര താലൂക്കിലെ 20 അക്ഷയ സെന്‍ററുകൾ വഴിയാണ് കലക്ടർ പരാതിക്കാരുമായി നേരിട്ട് സംവദിച്ചത്. അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ജെ മോബി, ഡെപ്യൂട്ടി കലക്ടർ സ്വർണ്ണമ്മ, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ, തദ്ദേശ ഭരണ സ്ഥാപനത്തിന്‍റെ സെക്രട്ടറിമാർ എന്നിവർ അദാലത്തിൽ പങ്കെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.