ETV Bharat / business

India Pak Match In Market: 'പാക് വിക്കറ്റിന് കോംപ്ലിമെന്‍ററി ഫുഡ്, 3 മണിക്കൂര്‍ സൗജന്യ മദ്യം'; ഇന്ത്യ-പാക് യഥാര്‍ഥ മത്സരം വിപണിയില്‍

author img

By ETV Bharat Kerala Team

Published : Oct 14, 2023, 6:41 PM IST

Updated : Oct 14, 2023, 7:18 PM IST

Restaurants And Bars Are Celebrating India Pakistan Match With Customers: ആഭ്യന്തര ബീയറിന് 1999 രൂപയും അന്താരാഷ്‌ട്ര ബീയറിന് 2999 രൂപയും ഉള്‍പ്പെടുന്ന പവര്‍പ്ലേ പാക്കേജ്, ഗുരുഗ്രാമിലെ വെസ്‌റ്റിന്‍ റെസ്‌റ്റോറന്‍റ് ആന്‍ഡ് ബാര്‍ ലഭ്യമാക്കുന്നുണ്ട്

India Pak Match In Market  Restaurants And Bars Celebrating India Pak Match  India Pakistan Match  India Vs Pak Match Live Updates  Restaurants And Bars In Delhi  പാക് വിക്കറ്റിന് കോംപ്ലിമെന്‍ററി ഫുഡ്  ഇന്ത്യ പാക് യഥാര്‍ത്ഥ മത്സരം വിപണിയില്‍  ഇന്ത്യ പാകിസ്ഥാന്‍ മത്സരം വാര്‍ത്തകള്‍  രാജ്യതലസ്ഥാനത്തെ പ്രമുഖ ബാറുകള്‍  ക്രിക്കറ്റ് തീം മെനു
India Pak Match In Market

ന്യൂഡല്‍ഹി: ഇന്ത്യ പാക് മത്സരത്തിന്‍റെ (India Pakistan Match) ആവേശവും ചൂടും രാജ്യമൊട്ടാകെയും പ്രത്യേകിച്ച് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിലും (Ahmedabad Narendra Modi Stadium) അലയടിക്കുകയാണ്. അയല്‍ക്കാര്‍ തമ്മിലുള്ള വാശിയേറിയ പോരാട്ടത്തില്‍ ചൂടുപിടിച്ച മറ്റൊരിടം വിപണിയാണ്. മത്സരത്തിന് ടോസ് വീഴും മുമ്പ് തന്നെ തലസ്ഥാന നഗരിയിലെ റെസ്‌റ്റോറന്റുകളും ബാറുകളിലുമെല്ലാം (Restaurants and Bars) ആഘോഷാരവങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.

മത്സരത്തിന്‍റെ ഭാഗമായി ക്രിക്കറ്റ് തീം മെനുവും, അത്യുഗ്രന്‍ ഓഫറുകളും വമ്പിച്ച വിലക്കുറവുകളുമായാണ് കച്ചവടക്കാര്‍ ഇന്ത്യ-പാക് പോരാട്ടത്തെ വരവേറ്റത്. മാത്രമല്ല ചില റെസ്‌റ്റോറന്‍റുകള്‍ എബി ഡിവില്ലേഴ്‌സിനെ പോലുള്ള മികച്ച താരങ്ങളുടെ പേരില്‍ ഭക്ഷണ വിഭവങ്ങളൊരുക്കിയാണ് വിപണിയെ സമീപിച്ചതെങ്കില്‍, ചിലര്‍ വീഴുന്ന ഓരോ പാകിസ്ഥാന്‍ വിക്കറ്റിനും പ്രത്യേകം ഓഫര്‍ നല്‍കിയാണ് മത്സരം ആവേശകരമാക്കിയത്. മത്സരം കാണാനുള്ള 8x10 പ്രൊജക്‌ടറിന് പുറമേ തലസ്ഥാനനഗരിയിലെ കൈലിന്‍ റെസ്‌റ്റോറന്‍റ് ആന്‍ഡ് ബാര്‍, തങ്ങളെ തേടിയെത്തുന്ന ഓരോരുത്തര്‍ക്കും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ ജേഴ്‌സിയും ടാറ്റുവും 699 രൂപയ്‌ക്കാണ് ലഭ്യമാക്കുന്നത്.

വല്ലാത്ത ഓഫറുകള്‍: ഞങ്ങളുടെ മെനുവിൽ നിന്ന് ഏതെങ്കിലും രണ്ട് സ്‌റ്റാർട്ടറുകൾക്കൊപ്പം അൺലിമിറ്റഡ് എയറേറ്റഡ് പാനീയങ്ങൾ ആസ്വദിക്കാം. പാകിസ്ഥാന്‍റെ ഓരോ വിക്കറ്റ് നഷ്‌ടപ്പെടുമ്പോഴും, ഇതിനൊപ്പം കോംപ്ലിമെന്‍ററിയായി ഹൗസ് നാച്ചോസും സൽസയും ലഭ്യമാക്കും. ഇന്ത്യയുടെ വിജയത്തോടെ ബില്ലുകളില്‍ 10 ശതമാനം കിഴിവും നല്‍കുമെന്നും കൈലിന്‍ റെസ്‌റ്റോറന്‍റിന്‍റെ ഉടമ സൗരഭ് ഖനിജോ പറയുന്നു. ഇവരുടെ സ്‌റ്റാഡ് -യം മെനുവില്‍ രാജ്യത്തുടനീളമുള്ള ഔട്ട്‌ലെറ്റുകളില്‍ 'എ.ബി.ഡി റിബ്‌സ്', 'ചൗക്ക ചക്ക പ്ലാറ്റർ', '1983 സമൂസ സാംപ്ലർ', 'ദി 2011 ബക്കറ്റ്', 'ദ ദൂസ്ര ഷ്റൂം ഷവർമ', '2023? പ്ലേറ്റർ' തുടങ്ങി ക്രിക്കറ്റ് തീം ഭക്ഷണ ഓപ്ഷനുകളുമൊരുക്കുന്നുണ്ട്.

ഇന്ത്യയിലെ ഫുഡ് ആന്‍ഡ് ബിവറേജസ് ബ്രാൻഡുകളുടെ ക്രിക്കറ്റ് പ്രേമം പണ്ടേ പ്രകടമാണ്. എല്ലാത്തിലുമുപരി ഇത് സ്‌പോർട്‌സിനോടുള്ള ഭ്രാന്താണ്. ആളുകൾ അവരുടെ സുഹൃത്തുക്കളോടൊപ്പം മത്സരങ്ങൾ ആസ്വദിക്കാൻ ഇഷ്‌ടപ്പെടുന്നു. ഈ വര്‍ഷം ഇതിനൊപ്പം ഇന്ത്യയിലെ എല്ലാ സോഷ്യൽ ഔട്ട്‌പോസ്‌റ്റുകളിലുമുള്ള ഞങ്ങളുടെ കമ്മ്യൂണിറ്റികൾക്ക് ആകർഷകമായ അനുഭവങ്ങൾ നൽകാന്‍ തയ്യാറെടുക്കുന്നതായി സോഷ്യൽ ആൻഡ് ആന്‍റി സോഷ്യൽ ഇവന്റ് ആൻഡ് പ്രോഗ്രാമിങ് മേധാവി വിവേക് ദുദാനി അറിയിച്ചു.

മദ്യമൊഴുക്കി ബാറുകള്‍: ഗുരുഗ്രാമിലെ വെസ്‌റ്റിന്‍ റെസ്‌റ്റോറന്‍റ് ആന്‍ഡ് ബാര്‍ ക്രിക്കറ്റ് ആരാധകര്‍ക്കായി ഒരുക്കുന്നതും കിടിലന്‍ ഓഫറുകളാണ്. കൂറ്റന്‍ സ്‌ക്രീനില്‍ മത്സരത്തിന്‍റെ തത്സമയ സംപ്രേക്ഷണത്തിനൊപ്പം ഭക്ഷണത്തിനും പാനീയങ്ങള്‍ക്കും വ്യത്യസ്‌ത ഓഫറുകളാണ് ഇവരുടേത്. അതായത് ആഭ്യന്തര ബീയറിന് 1999 രൂപയും അന്താരാഷ്‌ട്ര ബീയറിന് 2999 രൂപയും ഉള്‍പ്പെടുന്ന പവര്‍പ്ലേ പാക്കേജ്, 5000 രൂപയുടെ ഹാട്രിക് പാക്കേജ്, 6000 രൂപയുടെ ഹൗസാറ്റ് പാക്കേജ് തുടങ്ങി ഈ പട്ടിക നീളുകയാണ്.

ഈ ഓഫറുകള്‍ സ്വീകരിക്കുന്നവര്‍ക്ക് മൂന്ന് മണിക്കൂര്‍ അണ്‍ലിമിറ്റഡ് ആല്‍ക്കഹോളിക് ഡ്രിങ്കുകളും ഇതിനൊപ്പം റിസോട്ടോ ചീസ് ബോളുകൾ, ബിയര്‍ ചാലിച്ച മത്സ്യം, ബിബിക്യു സോസില്‍ മുങ്ങിയ മീറ്റ്ബോൾ തുടങ്ങിയ ക്രാഫ്‌റ്റ് ഫുഡ്‌സും മൂന്ന് തവണ ലഭ്യമാക്കുന്നുണ്ട്. ഇവരെ കൂടാതെ നോയിഡയിലെ ലിമിറ്റ്‌ലെസും ഗുരുഗ്രാമിലെ ദി ഡ്രങ്കൻ ബോട്ടണിസ്‌റ്റ് എന്നിവര്‍ ഭക്ഷണത്തിന് 15 ശതമാനം കിഴിവും എല്ലാ മദ്യങ്ങള്‍ക്കും 25 ശതമാനം കിഴിവും അറിയിച്ചിട്ടുണ്ട്.

Last Updated : Oct 14, 2023, 7:18 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.