തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് ക്രൂ ചേഞ്ചിംഗ് നിര്‍ത്തുന്നു. ബുധനാഴ്‌ച രാത്രിയാണ് രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയ ക്രൂ ചേഞ്ചിനുള്ള അനുമതി നിര്‍ത്തലാക്കിയുള്ള ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങിന്‍റെ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ ഇമിഗ്രേഷന്‍ ബ്യൂറോയില്‍ നിന്നുള്ള അറിയിപ്പ് തുറമുഖ അധികൃതര്‍ക്ക് ലഭിച്ചത്. ജൂലൈ 21മും 28നുമുള്ള കപ്പലുകള്‍ക്ക് ക്രൂ ചേയ്ഞ്ചിനായി തുറമുഖത്തേക്ക് അടുക്കാമെന്നും അധികൃതര്‍ പറഞ്ഞു.
കൊവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തില്‍ ലോകത്തെ മറ്റ് തുറമുഖങ്ങളിൽ ക്രൂ ചേയ്ഞ്ചിന് അനുമതി നിഷേധിച്ചപ്പോഴാണ് നിയന്ത്രിത ക്രൂ ചേയ്ഞ്ച് എന്ന നിലക്ക് വിഴിഞ്ഞം തുറമുഖത്തിന് അനുമതി ലഭിച്ചത്. വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന കപ്പലുകളിലെ ജോലി സമയം കഴിഞ്ഞ ജീവനക്കാരെ ഇറക്കുന്നതിനും പുതിയവരെ കയറ്റുന്നതുമാണ് ക്രൂ ചേഞ്ചിംഗ്. ഇതുവരെ 731 കപ്പലുകള്‍ തുറമുഖത്ത് ക്രൂ ചേഞ്ചിനായി അടുത്തു. 10 കോടിയോളം രൂപ തുറമുഖ വകുപ്പിന് വരുമാനമായും ലഭിച്ചു.
also read: വിഴിഞ്ഞം തുറമുഖം പ്രതിസന്ധിയില്‍: ആശങ്കയറിയിച്ച് അദാനി ഗ്രൂപ്പ്